ശബരിമല യുവതീപ്രവേശനത്തില്‍ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻജി-ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. കടകംപള്ളി വിഡ്ഢിത്തം പറയുകയാണെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എം.എം മണി പറഞ്ഞു.
അയാള്‍ ചുമ്മാ വിഡ്ഢിത്തം പറയുകയാണ്. ഒരു കാര്യവും ഇല്ലാത്തതാണ്. അയാള്‍ക്ക് ഇത് പറയേണ്ടതെന്താണ്. തനിക്ക് അതിനോടൊന്നും യോജിപ്പില്ലെന്ന് എം.എം മണി പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാന്‍ കടകംപള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം തന്നെ ചുമ്മാ ഏറ്റെടുത്തിരിക്കുകയാണെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു. ‘ശബരിമല വിഷയത്തില്‍ യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്.
വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന കാര്യമല്ലേ. കടകംപള്ളി ബുദ്ധിമോശം കൊണ്ട് പറയുന്നതാണ്. ആനി രാജ പറയുന്നതില്‍ ശരിയുണ്ട്. ഇടതുമുന്നണി അതില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്,’ എം എം മണി പറഞ്ഞു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

