Tue. Apr 23rd, 2024

കുളത്തൂപ്പുഴയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇരയായ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചത്. കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്ത് (23) ആണ് ഇരട്ട പീഡന കേസിലെ പ്രതി. കുളത്തൂപ്പുഴ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി വീണ്ടും പീഡനത്തിനിരയാക്കിയത്. ഒരു വര്‍ഷം മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി അടുത്തിടെ ജാമ്യത്തിറങ്ങിയിരുന്നു. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ വീണ്ടും റിമാന്‍ഡ് ചെയ്തു.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913