Sun. Sep 20th, 2026

ഹൃദയാഘാതം മൂലം മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാമചന്ദ്രന്‍-വിജയമ്മ ദമ്പതികളുടെ മകള്‍ രാജിമോള്‍ (32) ആണ് ആശുപത്രിയില്‍ മരിച്ചത്.

റിയാദിലെ ദല്ല ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു.ഒരു മാസം മുമ്പാണ്​ രാജിമോൾ നാട്ടിൽ നിന്ന് പുതിയ വിസയിൽ ജോലിക്ക് എത്തിയത്. നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭര്‍ത്താവ് : എം.ആർ. അഖില്‍ ​. പിതാവ്​: രാമചന്ദ്രൻ, മാതാവ്​: വിജയമ്മ.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913