റംസിയുടെ മരണം: അന്വേഷണം നിലച്ചു; നീതിക്കായി കോടതിയുടെ കാരുണ്യം തേടി റംസിയുടെ കുടുംബം; ആക്ഷൻ കൗൺസിലും നിർജ്ജീവമായി

​കൊ​ട്ടി​യ​ത്തെ​ ​വാ​ട​ക​വീ​ട്ടി​ൽ​ ​തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​റം​സി​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​നി​ല​ച്ചു.​ ​കേ​സ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി​യ​തും​ ​വെ​റു​തെ​യാ​യി.​ ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​ർ​ ​മൂ​ന്നി​നാ​ണ് ​വാ​ള​ത്തും​ഗ​ൽ​ ​വാ​ഴ​ക്കൂ​ട്ട​ത്തി​ൽ​ ​പ​ടി​ഞ്ഞാ​റ്റ​തി​ൽ​ ​റ​ഹീ​മി​ന്റെ​യും​ ​ന​ദീ​റ​യു​ടെ​യും​ ​മ​ക​ൾ​ ​റം​സി​യെ​ ​(24​)​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വി​വാ​ഹ​ത്തി​ൽ​ ​നി​ന്ന് ​പ്ര​തി​ശ്രു​ത​ ​വ​ര​ൻ​ ​പ​ള്ളി​മു​ക്ക് ​സ്വ​ദേ​ശി​ ​ഹാ​രി​സ് ​മു​ഹ​മ്മ​ദ് ​പി​ന്മാ​റി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​മ​ക​ൾ​ ​ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ​മാ​താ​പി​താ​ക്ക​ൾ​ ​ആ​രോ​പി​ച്ചി​രു​ന്നു.

കേ​സ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​തൃ​പ്‌തി​യി​ല്ലാ​ത്ത​തി​നാ​ൽ​ ​വീ​ട്ടു​കാ​രു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണ് ​അ​ന്വേ​ഷ​ണം​ ​സം​സ്ഥാ​ന​ ​ക്രൈം​ ​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി​യ​ത്.​ ​പി​ന്നീ​ട് ​ഹാ​രി​സി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്തെ​ങ്കി​ലും​ ​തു​ട​ര​ന്വേ​ഷ​ണം​ ​നി​ല​ച്ച​ മ​ട്ടാ​ണ്.​ ​ഇ​തി​നി​ടെ​ ​ഹാ​രി​സു​മാ​യും​ ​ഉ​മ്മ​യു​മാ​യും​ ​റം​സി​ ​ന​ട​ത്തി​യ​ ​അ​വ​സാ​ന​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണം​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​ ​ഹാ​രി​സി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​റി​മാ​ൻ​ഡ് ​ചെ​യ്‌തെ​ങ്കി​ലും​ ​പി​ന്നീ​ട് ​ജാ​മ്യ​ത്തി​ലി​റ​ങ്ങി.​ ​റം​സി​യു​ടെ​ ​ബ​ന്ധു​ക്ക​ൾ​ ​പി​ന്നീ​ട് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​യി​ല്ല.

അ​ന്വേ​ഷ​ണ​ ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ ​ക്രൈം​ ​ബ്രാ​ഞ്ച് ​എ​സ്.​പി​ ​സ​ർ​വ്വീ​സി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​തോ​ടെ​ ​അ​ന്വേ​ഷ​ണ​വും​ ​നി​ല​ച്ചു.​ ​റം​സി​യെ​ ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​പ്രേ​രി​പ്പി​ച്ച​ത് ​ഹാ​രി​സി​ന്റെ​ ​മാ​താ​വാ​ണെ​ന്നും​ ​ഇ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​രം​ഗ​ത്തു​വ​ന്നി​രു​ന്നു.​ ​അ​ന്വേ​ഷ​ണം​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ഭ​ര​ണ​സ്വാ​ധീ​നം​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും​ ​അ​ന്ന് ​ആ​ക്ഷ​ൻ​കൗ​ൺ​സി​ൽ​ ​ആ​രോ​പി​ച്ചി​രു​ന്നു.​ ​എ​ന്നാ​ലി​പ്പോ​ൾ​ ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​പ്ര​വ​ർ​ത്ത​ന​വും​ ​നി​ല​ച്ച​മ​ട്ടി​ലാ​ണ്.

ഹാ​രി​സി​ന്റെ​ ​സ​ഹോ​ദ​ര​ ​ഭാ​ര്യ​യാ​യ​ ​സീ​രി​യ​ൽ​ ​ന​ടി​ ​ല​ക്ഷ്‌മി​ ​പ്ര​മോ​ദു​മാ​യി​ ​റം​സി​ക്ക് ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​ഇ​വ​ർ​ക്കൊ​പ്പം​ ​ഷൂ​ട്ടിം​ഗ് ​സെ​റ്റു​ക​ളി​ൽ​ ​റം​സി​ ​പോ​യി​രു​ന്നു.​ ​ഹാ​രി​സു​മാ​യു​ള്ള​ ​ബ​ന്ധ​ത്തി​ൽ​ ​റം​സി​ ​ഗ​ർ​ഭി​ണി​യാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഗ​ർ​ഭ​ഛി​ദ്രം​ ​ന​ട​ത്തി​യി​രു​ന്നു.​ ​വ്യാ​ജ​ ​വി​വാ​ഹ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ത​യ്യാ​റാ​ക്കി​ ​റം​സി​ക്ക് ​ഗ​ർ​ഭ​ഛി​ദ്രം​ ​ന​ട​ത്തി​യ​തി​ന് ​മു​ന്നി​ട്ടി​റ​ങ്ങി​യ​ത് ​ല​ക്ഷ്‌മി​യാ​ണെ​ന്നാ​യി​രു​ന്നു​ ​ബ​ന്ധു​ക്ക​ളു​ടെ​ ​ആ​രോ​പ​ണം.​ ​ക്രൈം​ ​ബ്രാ​ഞ്ച് ​ഇ​വ​രെ​യും​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.​ ​ ​ല​ക്ഷ്മി​ ​പ്ര​മോ​ദ്,​ ​ഭ​ർ​ത്താ​വ്,​ ​ഭ​ർ​ത്തൃ​മാ​താ​വ് ​എ​ന്നി​വ​രെ​യും​ ​കേ​സി​ൽ​ ​പ്ര​തി​ക​ളാ​ക്കി.​ ​ഇ​വ​ർ​ക്ക് ​ജി​ല്ലാ​ ​കോ​ട​തി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​അ​നു​വ​ദി​ക്കു​ക​യും​ ​ക്രൈം​ബ്രാ​ഞ്ച് ​അ​തി​നെ​തി​രെ​ ​സ​മ​ർ​പ്പി​ച്ച​ ​അ​പ്പീ​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​തു​ട​രു​ക​യും​ ​ചെ​യ്യു​ന്ന​താ​ണ് ​നി​ല​വി​ലെ​ ​സ്ഥി​തി.​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​റം​സി​യു​ടെ​ ​കു​ടും​ബം​ ​വീ​ണ്ടും​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​രി​ക്കു​ന്ന​താ​ണ് ​കേ​സി​ന്റെ​ ​നി​ല​വി​ലെ​ സ്ഥിതി.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913