അജ്മാനിലെ ഇറാനിയന്‍ മാര്‍ക്കറ്റിലുണ്ടായ വന്‍ അഗ്നിബാധയില്‍ നിരവധി കടകള്‍ കത്തിനശിച്ചു. മുന്നൂറിലധികം കടകളുള്ള മാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. മലയാളികളുടെ കടകളും അഗ്നിക്കിരയായിട്ടുണ്ട്. 150ലേറെ കടകള്‍ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.
ഇതില്‍ 25 കടകള്‍ മലയാളികളുടേതാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തീപ്പിടിത്തതിന്റെ കാരണം വ്യക്തമല്ല. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നാശനഷ്ടമാണ് ഉണ്ടായത്. സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ അടിയന്തര ഇടപെടല്‍ തീപ്പിടുത്തത്തിന്റെ വ്യാപ്തി കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Huge fire breaks out in #Ajman market pic.twitter.com/NHEkxOLvif
— RT (@RT_com) August 5, 2020
https://newsgile.com/2020/08/06/massive-fire-breaks-out-in-uaes-ajman-market/