റവന്യൂ സെക്രട്ടറി ആയ വേണുവിനെ “റിബിൽഡ് കേരള” ചുമതലയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്താക്കി ഓർഡർ ഇറക്കിയിരുന്നു. പിണറായി സർക്കാരിന്റെ എല്ലാ പുരോഗമന പദ്ധതികൾക്കും വിശിഷ്യ ദലിത് – OBC-മുസ്ലിം ലാറ്റിൻ വിഭാഗങ്ങൾക്കു ഗുണം ലഭിക്കാനിടയുള്ള എല്ലാ പരിപാടികൾക്കും തുരങ്കo വെക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടുള്ളതിൽ പ്രമുഖ വ്യക്തിയായ വേണു. വേണു RSS- NSS സങ്കര ഏജന്റ് ആണെന്ന് തുഞ്ചത്തെഴുത്തച്ഛൻ ലിപി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗവേഷണ പഠന കേന്ദ്രം ഡയറക്റ്റർ പ്രൊഫ. ടി. ബി വിജയകുമാർ. ദലിത് ഒബിസി മുസ്ലിം ലാറ്റിൻ സാമുദായങ്ങെളെ മുഖ്യമന്ത്രിക്കു എതിരായി തിരിക്കുന്നതിനു പല പദ്ധതികളും വകുപ്പ് സെക്രട്ടറി ആയിരുന്നപ്പോൾ ഇദ്ദേഹം അസുത്രണം ചെയ്തിട്ടുണ്ട്. ഭരണഘടന വിരുദ്ധ 10% സവർണ സാമ്പത്തിക സംവരണത്തിനു ചുക്കാൻ പിടിച്ചതും ഇയാൾ തന്നെയാണെന്ന് പ്രൊഫ. ടി. ബി വിജയകുമാർ ആരോപിച്ചു.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ 30 ഒബിസി സമുദായങ്ങൾക്ക് ചില വിദ്യാഭ്യാസ അവകാശങ്ങൾ അനുവദിച്ചുകൊണ്ടു . ഉത്തരവ് പുറപ്പിടുവിച്ചു. പക്ഷെ അതിന് ആവശ്യമായ പണം ഉമ്മൻ ചാണ്ടി അനുവദിച്ചില്ല. വേണു പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് സെക്രട്ടറി ആയി വന്നപ്പോൾ ഈ 30 സമുദായങ്ങളെയും പിണറായിക്കെതിരായി തിരിക്കുന്നതിന് ഗൂഢാലോചന നടത്തി പദ്ധതി തയ്യാറാക്കി എന്ന് പ്രൊഫ. ടി. ബി വിജയകുമാർ ആരോപിക്കുന്നു.കഥയറിയാതെ ആട്ടം കാണുന്ന വകുപ്പ് മന്ത്രിയെ വേണു സ്വാധീനിച്ച് പ്രസ്തുത തീരുമാനം പുനഃ പരിശോധിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും വേണ്ടി ജസ്റ്റിസ് ശിവരാജൻ ഏകാംഗ കമ്മീഷൻ ആയി നിയമിച്ചു. ജസ്റ്റിസ് ശിവരാജനു നൽകിയ ഉത്തരവിൽ ഈ അവകാശം തെറ്റ് ആണെന്നുo, അത് റദ്ദ് ചെയ്യുന്നതിനു കമ്മീഷൻ മുഖ്യമന്ത്രിയുടെ അറിവോടെയുള്ള നടപടി ആണെന്നും ആ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഉത്തരവിന്റെ പകർപ്പ് എല്ലാം പ്രസ്തുത 30 സമുദായങ്ങളുടെ സംഘടനാ നേതാക്കൾക്കും നൽകുകയുണ്ടായി. ജനസംഖ്യയിൽ 15 ശതമാനം വരുന്ന ഈ 30 ഒബിസി സമുദായങ്ങളെ മുഖ്യമന്ത്രിക്ക് എതിരായി തിരിക്കുക എന്നതാണ് വേണുവിന്റെ ലക്ഷ്യം. ഈ 30 സമുദാ യങ്ങളോട് മുഖ്യമന്ത്രിക്ക് എതിരായി നിലപാട് ഉള്ളതു കൊണ്ട് ഇത് റദ്ദ് ചെയ്യാൻ പോകുന്നു എന്ന സന്ദേശമാണ് വേണു നൽകാൻ ശ്രമിച്ചത് എന്ന് പ്രൊഫ. ടി. ബി വിജയകുമാർ പറയുന്നു.
“ഇതു പച്ച കള്ളമാണെന്ന് പിന്നീട് പുറത്തു് വന്നു. മുഖ്യമന്ത്രി ഇതിനെ പറ്റി അറിഞ്ഞിരുന്നില്ല. ഇതിനെതിരായി 30 സമുദായങ്ങളും വലിയ സമരം നടത്തി.30 സമുദായ നേതാക്കളും മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയേയും സന്ദർശിച്ചപ്പോൾ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും പറഞ്ഞു.അങ്ങനെ വേണുവിന്റെ കള്ളകളി പൊളിഞ്ഞു.ദളിത്- ഒബിസി – മുസ്ലിം സമുദായങ്ങളെ ദ്രോഹിക്കുന്നതിനുള്ള എന്ത് നീച പ്രവർത്തിയും ചെയ്യാൻ തെയ്യാറുള്ള ആളാണ് വേണു. ഇക്കൂട്ടർ കേരളീയ സമുഹത്തിന് തന്നെ അപമാനമാണെന്നും പ്രൊഫ. ടി. ബി വിജയകുമാർ പറഞ്ഞു.
വേണു ഏതോ സർവ്വേ ഡയറക്ടറെ മാറ്റിയതിന്റെ പേരിൽ മുഖ്യമന്ത്രിയെ ഭിഷണിപ്പെടുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഈഴവനും പാവപ്പെട്ട ചെത്തു തൊഴിലാളിയുടെ മകനുമായ പിണറായിക്ക് ഇതൊന്നും മനസ്സിലാകില്ല എന്നാണ് വേണു കരുതിയത്. വേണുവിനു ഇതിൽ തെറ്റുപറ്റി. പത്തനംതിട്ട യിൽ മുഖ്യമന്ത്രിയെ അശ്ളീല ഭാഷയിൽ പച്ചത്തെറി പറഞ്ഞു ആക്ഷേപിച്ച പനച്ചി പിള്ളയുടെയും വേണുവിന്റെയും മനോനില ഒന്നുതന്നെയാണ്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ വേണുവിനെയും മറ്റും അഡിഷണൽ സെക്രട്ടറിമാരായി ഉയർത്തുന്നതിന് ചട്ടപ്പടി നടപടി സ്വികരിച്ചു. ഈ മെയ് 30 നു വിരമിക്കുമ്പോൾ പുതിയ ചീഫ് സെക്രട്ടറി ആകുന്നതിന് നിർലജ്ജം ഇടതു സവർണ്ണ നേതാക്കളുട തിണ്ണ നിരങ്ങുകയാണ് വേണു എന്നും കാര്യങ്ങൾ തിരിച്ചറിഞ്ഞ പാവങ്ങളുടെ പടത്തലവനായ പിണറായിയെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു എന്നും പ്രൊഫ. ടി. ബി വിജയകുമാർ പറഞ്ഞു.
