Sat. Nov 21st, 2026

സർക്കാരിനെ വെല്ലുവിളിച്ച് മരണാനന്തര ജീവിതത്തെ പുഷ്കലമാക്കാൻ ഇഹലോകത്തെ നരകമാക്കാൻ തീരുമാനിച്ചുറപ്പിച്ച വിവരദോഷികളായ സാമൂഹ്യവിരുദ്ധരുടെ വിവിധങ്ങളായ കലാപരിപാടികൾ തുടരുകയാണ്. ഈരാറ്റുപേട്ടയിലെ കലാപരിപാടികൾക്ക് പിന്നാലെ കൊല്ലത്തും ലോക്ക് ഡൗൺ ലംഘിച്ച് അയൽക്കാരെയും ബന്ധുക്കളെയും കൂട്ടി നിസ്കാരം നടത്തിയ ആറുപേരെ അറസ്റ്റ് ചെയ്തു.

കൊല്ലം നിലമേൽ കൈതോട് വലിയവഴി സലീന മൻസിലിൽ അബ്ദുൾ റഹീം മൗലവിയുടെ വീട്ടിലാണ് കൂട്ട ജുംഅ നമസ്കാരം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അബ്ദുൽ റഹീം മൗലവി (54), മക്കളായ അബ്ദുൽ ഖാദർ (20), മുഹമ്മദ് ഷെരീഫ് (24), വലിയവഴി കടയിൽ വീട്ടിൽ മുഹമ്മദ് അസ്ലാം (20), അൽ അമീൻ മൻസിലിൽ സുലൈമാൻ (45), കടയിൽ വീട്ടിൽ ഷാഹുൽ ഹമീദ് (52) എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

മനപ്പൂർവം രോഗവ്യാപനം നടത്താനുള്ള ശ്രമം, സർക്കാരിന്റെ നിർദ്ദേശങ്ങളുടെ ലംഘനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സി.ഐ സജു.എസ്.ദാസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഈരാറ്റുപേട്ടയിലും സ്‌കൂളില്‍ ജുമാ നമസ്‌കാരം സംഘടിപ്പിച്ചതിന് 23 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു .ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂളിലാണ് ഇവര്‍ ഒത്തുകൂടിയത്. അടച്ചിട്ട ക്ലാസ് മുറിക്കുള്ളിലായിരുന്നു പ്രാര്‍ത്ഥന നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രധാന ടൗണില്‍ നിന്നും ഉള്ളിലേയ്ക്ക് കയറിയാണ് സ്‌കൂള്‍. എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് ഹസീബ്, സ്‌കൂള്‍ മാനേജര്‍ കബീര്‍ മനയ്ക്കല്‍ എന്നിവരുള്‍പ്പെടെ 23 പേരാണ് പിടിയിലായത്.

സി.എച്ച് ഹസീബ് (39), ഹലീല്‍ (46), ഫസില്‍ (35), ഇസ്മയില്‍ (57), അബ്ദുള്‍ ലത്തീഫ് (48), ഹിനാസ് (43), ഷിഹാബുദ്ദീന്‍ (36), റഷീദ് (45), ഇബ്രാഹിംകുട്ടി (41), അല്‍ത്താഫ് (24), ഹബീബുള്ള (19), അബ്ദുള്‍ വാഹിദ് (42), അസ്‌കര്‍ അലി (21), അസ്റുദ്ദീന്‍ (27), കബീര്‍ (41), എം.കെ റഷീദ് (63), സലന്‍ അനസ് (17), ആരിഫ് (48), എസ്‌കര്‍ (28), കബീര്‍ (53), ഷെഫീഖ് (60), സലിം (32), അല്‍ത്താഫ് (19) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ലോക് ഡൗൺ ലംഘിച്ചുള്ള ഈ സാമൂഹ്യവിരുദ്ധ ഒത്തുകൂടല്‍.ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

വൈറസ് ഭീതി നിലനിൽക്കവെ ലോക്ക് ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടും അത് ലംഘിച്ച് മതകച്ചവടക്കാരെല്ലാം രഹസ്യമായി ബ്ളാക്കിൽ ദൈവകച്ചവടം തുടരുകയാണ്, എല്ലാമത തട്ടിപ്പുകാരും വിശ്വാസിപൊട്ടന്മാരെ പറ്റിക്കനായി ഇപ്പോൾ ബ്ലാക്കിലാണ് ബിസിനസ്.വെള്ളിയാഴ്ച തന്നെ എറണാകുളം പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പളളി വികാരിയേയും സംഘത്തേയും വിലക്ക് ലംഘിച്ച് പളളിയിൽ ശവംതീറ്റി ചോരകുടി സ്കിറ്റ്അവതരിപ്പിച്ചതിന് അറസ്റ്റ്‌ ചെതിരുന്നു.

ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ഭരണ കൂടത്തിന്റെയും കര്‍ശന നിര്‍ദ്ദേമുണ്ടായിട്ടും ഇതൊന്നും വകവെക്കാതെയാണ് ദൈവകച്ചവടക്കാർ സ്വർഗ്ഗത്തിലേക്കുള്ള വിസ കച്ചവടം ഇപ്പോൾ ബ്ളാക്കിലാക്കിയിരിക്കുന്നത്.