Sat. Nov 21st, 2026

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച്‌ മരണാനന്തര ജീവിതത്തെ പുഷ്കലമാക്കാൻ ഇഹലോകത്തെ നരകമാക്കാൻ തീരുമാനിച്ചുറപ്പിച്ച വിവരദോഷികളായ സാമൂഹ്യവിരുദ്ധരുടെ നേതൃത്വത്തിൽ രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിച്ഛ്ച്ചുകൊണ്ട് പ്രാര്‍ത്ഥന കോപ്രായങ്ങൾ നടത്തിയ ആളുകള്‍ക്കെതിരെ കേസും അറസ്റ്റും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്നലെ ജുമാ നസ്‌കാരം നടത്തിയവര്‍ക്കെതിരെയാണ് ഇന്നലെയും ഇന്നുമായി പോലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം പെരിങ്ങമല ചിറ്റൂര്‍ ജമാഅത്ത് പള്ളിയില്‍ നിസ്‌കാരം നടത്തിയ 11 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് 6.45ന് ഇവിടെ പ്രാര്‍ത്ഥന നടത്തിയത്. ജുമാ മസ്ജിദ് പ്രസിഡന്റും സെക്രട്ടറിയുമടക്കം കേസില്‍ പ്രതികളാണ്.

വിലക്ക് ലംഘിച്ച് കോഴിക്കോട് ഫറൂഖ് നല്ലൂര്‍ പാണ്ടിപ്പാടം ജുമാ മസ്ജിദില്‍ ജുമാ നമസ്‌കാരം നടത്തിയ 14 പേര്‍ക്കെതിരെ കേസെടുത്തു.ഇവിടെയും പള്ളികമ്മറ്റി കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും കേസുണ്ട്. ഒമ്പ്ത് പേര്‍ അറസ്റ്റിലായി കഴിഞ്ഞു. കഴിഞ്ഞയാഴ്ചയും കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയ ആളുകള്‍ക്കെതിരെ കേസുകള്‍ എടുത്തിരുന്നു.

തൃശൂര്‍ ചാവക്കാട് തിരുവത്രയില്‍ സ്വലാത്ത് നഗര്‍ ജുമാ മജസ്ജിദ് പള്ളിയില്‍ ഇന്നലെ നടന്ന ജുമാ നമസ്‌കാരത്തില്‍. 15 ഓളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്നലെ കോട്ടയം ഈരാറ്റുപേട്ടയില്‍ വിലക്ക് ലംഘിച്ച് ജുമാ നമസ്‌കാരം നടത്തിയ 23 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂളിലാണ് ഇവര്‍ ഒത്തുകൂടിയത്. അടച്ചിട്ട ക്ലാസ് മുറിക്കുള്ളിലായിരുന്നു പ്രാര്‍ത്ഥന നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രധാന ടൗണില്‍ നിന്നും ഉള്ളിലേയ്ക്ക് കയറിയാണ് സ്‌കൂള്‍. എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് ഹസീബ്, സ്‌കൂള്‍ മാനേജര്‍ കബീര്‍ മനയ്ക്കല്‍ എന്നിവരുള്‍പ്പെടെ 23 പേരാണ് പിടിയിലായത്.

കൊല്ലത്തും ലോക്ക് ഡൗൺ ലംഘിച്ച് അയൽക്കാരെയും ബന്ധുക്കളെയും കൂട്ടി നിസ്കാരം നടത്തിയ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.കൊല്ലം നിലമേൽ കൈതോട് വലിയവഴി സലീന മൻസിലിൽ അബ്ദുൾ റഹീം മൗലവിയുടെ വീട്ടിലാണ് കൂട്ട ജുംഅ നമസ്കാരം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അബ്ദുൽ റഹീം മൗലവി (54), മക്കളായ അബ്ദുൽ ഖാദർ (20), മുഹമ്മദ് ഷെരീഫ് (24), വലിയവഴി കടയിൽ വീട്ടിൽ മുഹമ്മദ് അസ്ലാം (20), അൽ അമീൻ മൻസിലിൽ സുലൈമാൻ (45), കടയിൽ വീട്ടിൽ ഷാഹുൽ ഹമീദ് (52) എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവം രോഗവ്യാപനം നടത്താനുള്ള ശ്രമം, സർക്കാരിന്റെ നിർദ്ദേശങ്ങളുടെ ലംഘനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വൈറസ് ഭീതി നിലനിൽക്കവെ ലോക്ക് ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടും അത് ലംഘിച്ച് മതകച്ചവടക്കാരെല്ലാം രഹസ്യമായി ബ്ളാക്കിൽ ദൈവകച്ചവടം തുടരുകയാണ്, എല്ലാമത തട്ടിപ്പുകാരും വിശ്വാസിപൊട്ടന്മാരെ പറ്റിക്കനായി ഇപ്പോൾ ബ്ലാക്കിലാണ് ബിസിനസ്.

ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ഭരണ കൂടത്തിന്റെയും കര്‍ശന നിര്‍ദ്ദേമുണ്ടായിട്ടും ഇതൊന്നും വകവെക്കാതെയാണ് ദൈവകച്ചവടക്കാർ സ്വർഗ്ഗത്തിലേക്കുള്ള വിസ കച്ചവടവും ഹൂറിമാരെ ബുക്ക് ചെയ്ത് കൊടുക്കലും ഇപ്പോൾ ബ്ളാക്കിലാക്കിയിരിക്കുന്നത്.