Fri. Apr 26th, 2024

കൊറോണ (കോവിഡ് 19) വൈറസ് വ്യാപിക്കുന്ന ഇറാനില്‍ മലയാളി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങി. തിരുവനന്തപുരത്തുകാരായ 17 മത്സ്യത്തൊഴിലാളികളാണ് ഇറാനിലെ തീരനഗരമായ അസല്‍യൂവില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങാന്‍ കഴിയാതെ ഇവര്‍ താമസസ്ഥലത്ത് പെട്ടുപോയത്. ഭക്ഷണം ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളൊന്നും ലഭിക്കാത്ത സ്ഥിതിയാണെന്ന് ഇവര്‍ പറയുന്നു. തിരുവനന്തപുരത്തെ പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് സ്വദേശികളായ ഇവര്‍ നാല് മാസം മുമ്പാണ് മത്സ്യബന്ധനത്തിനായി ഇറാനിലേക്കു പോയത്. പേര്‍ഷ്യന്‍ കടലിലായിരുന്നു ഇവര്‍ മത്സ്യബന്ധനം നടത്തിയിരുന്നത്.

നാ്ട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍വ്യക്തമാക്കി. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തിവരികയാണെന്നും ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുമെന്നും തുടര്‍ നടപടികള്‍ക്കായി നോര്‍ക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913