Fri. Mar 29th, 2024

കന്യാസ്ത്രീമാരെ ബലാത്സംഗം ചെയ്യുന്ന പരിശുദ്ധ പീഡന പിതാവ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇനിയും കൂടുതൽ പേർ വെളിപ്പെടുത്തലുമായി രംഗത്ത് വരാനാണ് സാദ്ധ്യതയെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. മോശമായി പെരുമാറിയെന്നതുൾപ്പെടെയുള്ള കന്യാസ്ത്രീയുടെ പുതിയ വെളിപ്പെടുത്തൽ ഇതിന്റെ സൂചനയാണെന്നും അവർ വ്യക്തമാക്കി.

തൃശൂരിൽ സ്വകാര്യച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സിസ്റ്റർ ലൂസി, ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയുളള പരാതിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. തനിക്കുണ്ടായ അനുഭവം തുറന്നുപറയാൻ കന്യാസ്ത്രീ തയ്യാറായെന്നുള്ളത് അഭിമാനകരമായ കാര്യമാണ്. ഇത് മറ്റു പലരിൽ നിന്നും ഉണ്ടാകാനാണ് സാദ്ധ്യത. ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയവർ സമ്മർദ്ദം നേരിടുകയാണ്. സ്വാധീനശ്രമവും ഭീഷണിയും ഉണ്ടാകുന്നുണ്ട്. കോടതി നടപടികൾ വൈകുന്നതിൽ വിഷമമുണ്ടെങ്കിലും, വീണ്ടുമുയർന്ന പരാതി അതിനുള്ള അടി കൂടിയാണ്. കോടതിയിൽ നിന്നു നീതി വൈകരുതെന്നും ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു.

അതിനിടെ ഇന്നലെ ക​ന്യാ​സ്ത്രീ​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​നി​ന്ന് ​തന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ബി​ഷ​പ്പ് ​ഫ്രാ​ങ്കോ​ ​ന​ൽ​കി​യ​ ​വി​ടു​ത​ൽ​ ​ഹ​ർ​ജി​യി​ൽ​ ​കോ​ട്ട​യം​ ​അ​ഡി​ഷ​ണ​ൽ​ ​ഡി​സ്ട്രി​ക്ട് ​ആ​ൻ​ഡ് ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ഒ​ന്നി​ൽ​ ​ര​ഹ​സ്യ​വാ​ദം​ ​തു​ട​ങ്ങി.​ ​ഫ്രാ​ങ്കോ​യ്ക് ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ബി.​രാ​മ​ൻ​പി​ള്ള​യാ​ണ് ​ര​ഹ​സ്യ​വാ​ദം​ ​കേ​ൾ​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ച​ത്.​ ​ഫ്രാ​ങ്കോ​ ​ഹാ​ജ​രാ​യി​ല്ല.

കേ​സ് ​പ​രി​ഗ​ണി​ച്ച​ ​ഉ​ട​ൻ​ ഫ്രാങ്കോയുടെ കഴിഞ്ഞദിവസം പുറത്തുവന്ന രണ്ടാം പീഡനം സംബന്ധിച്ച് ​​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​പ്ര​തി​ഭാ​ഗം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.​ ​ഫ്രാ​ങ്കോ​ ​മ​റ്റൊ​രു​ ​ക​ന്യാ​സ്ത്രീ​യെ​യും​ ​ചൂ​ഷ​ണം​ ​ചെ​യ്തെ​ന്ന​ ​മൊ​ഴി​ ​എ​ങ്ങ​നെ​യാ​ണ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​വു​ക​യെ​ന്ന് ​അ​ഭി​ഭാ​ഷ​ക​ൻ​ ​ചോ​ദി​ച്ചു.​ ​എ​ന്നാ​ൽ​ ​കു​റ്റ​പ​ത്രം​ ​പൊ​തു​രേ​ഖ​യാ​ണ​ന്ന് ​കോ​ട​തി​ ​നി​രീ​ക്ഷി​ച്ചു.​ ​ത​ന്റെ​ ​ക​ക്ഷി​യെ​ ​മോ​ശ​മാ​യി​ ​ചി​ത്രീ​ക​രി​ക്കാ​നാ​ണ് ​ഇ​തെ​ല്ലാം​ ​പു​റ​ത്ത് ​വി​ടു​ന്ന​തെ​ന്നും,​​​ ​കോ​ട​തി​ ​ന​ട​പ​ടി​ക​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​ഒ​ഴി​വാ​ക്കി​ ​ന​ട​ത്ത​ണ​മെ​ന്നും​ ​പ്ര​തി​ഭാ​ഗം​ ​വാ​ദി​ച്ചു.​ ​സ്ത്രീ​ക​ളു​ടെ​ ​സ്വ​കാ​ര്യ​ത​യെ​ ​ബാ​ധി​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​താ​യ​തി​നാ​ലാ​ണ് ​ര​ഹ​സ്യ​വി​ചാ​ര​ണ​ ​അ​ഭ്യ​ർ​ത്ഥി​ച്ച​തെ​ന്ന് ​പ്ര​തി​ഭാ​ഗം​ ​പി​ന്നീ​ട് ​പ​റ​ഞ്ഞു.​ ​കു​റ്റ​പ​ത്ര​ത്തി​ലെ​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ൾ​ ​മാധ്യ​മ​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ​എ​തി​രെ​ ​ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഹ​ർ​ജി​ ​ന​ൽ​കി​യ​താ​യും​ ​പ്ര​തി​ഭാ​ഗം​ ​അ​റി​യി​ച്ചു.​ ​കേ​സ് 29​ന് ​പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ​മാ​റ്റി​വ​ച്ചു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913