എറണാകുളത്ത് റെയിൽവെ ലൈനിനു സമീപം വൻ തീപിടിത്തം. കമ്മട്ടിപ്പാടത്ത് വൈകിട്ട് നാലോടെ സിബിഐ ഓഫീസിന് സമീപം എറണാകുളം-കോട്ടയം റെയിൽവെ പാളങ്ങൾക്കിടയിലാണ് തീ പിടിത്തമുണ്ടായത്.
ഗാന്ധിനഗർ ഫയർ യൂണിറ്റിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ട്രാക്കിലൂടെ വരികയായിരുന്ന ഒരു ട്രെയിൻ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അപകട സൂചന നൽകിയതിനെ തുടർന്ന് നിർത്തിയിട്ടു. കുറച്ച് നേരത്തേക്ക് ഇത് വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചിരുന്നു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913
