സിന്ദൂരം തൊട്ടിട്ടും കുലസ്ത്രീയെ കാക്ക കൊത്തിയാതായി റിപ്പോർട്ട്. കൊല്ലം കുളത്തൂപ്പുഴയില്‍ പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കേസില്‍ മാതാവും കാമുകനും പിടിയില്‍.കൊല്ലം കുളത്തൂപ്പുഴ ചതുപ്പില്‍ വീട്ടില്‍ സുരഭി (25) ഷംസിയ മന്‍സിലില്‍ ഷാന്‍ (32) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നാലും രണ്ടും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കുലസ്ത്രീയും നൈഷ്‌ടീക സംരക്ഷണ ആക്ടിവിസ്റ്റുമായ സുരഭി കാമുകനൊപ്പം പോയത്. തുടര്‍ന്ന് സുരഭിയുടെ മാതാവിന്റെയും ഭര്‍തൃ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് തിങ്കളാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എന്നാൽ സിന്ദൂരമുണ്ടായിട്ടും സുരഭിക്ക് ഷാൻ ൻറെ ഒപ്പം പോയാൽ മതിയെന്ന് വാശിപിടിച്ചതിനാൽ ശിശു സംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കെതിരെയും കേസെടുത്തു.
രണ്ടുപേരും ഇപ്പോൾ റിമാന്റിലാണ്. ആലപ്പുഴയിലെ ആഡംബര ഹോട്ടലിൽ കഴിഞ്ഞ യുവതിയെയും കാമുകനെയും സൈബർ സെല്ലിന്റെ സഹായത്തോടെ തന്ത്രപൂർവം പൊലീസ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
പ്രവാസിയായ ഭർത്താവിനെ വിളിച്ചറിയിച്ച ശേഷമാണ് മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. താൻ കാമുകനൊപ്പം പോകുന്നവെന്ന് ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് ഒന്നരയും അഞ്ചും വയസ് പ്രായമുള്ള മക്കളെ ഉപേക്ഷിച്ച് യുവതി പോയത്.

മക്കൾക്കൊപ്പം കുളത്തൂർ ജംഗ്ഷനിൽ വാടക വീട്ടിൽ കഴിയവേയാണ് കുളത്തൂപ്പുഴയിൽ വ്യാപാര സ്ഥാപനം നടത്തിയ യുവാവുമായി പ്രണയത്തിലായത്. ഇയാളുമായുള്ള രഹസ്യബന്ധം പല തവണ ബന്ധുക്കൾ വിലക്കിയിരുന്നെങ്കിലും യുവതി ചെവികൊണ്ടില്ല. അതേസമയം, ഭാര്യ കാമുകനൊപ്പം പോയ വിവരമറിഞ്ഞ് നട്ടിലെത്തിയ ഭർത്താവ് കുട്ടികളെ ഏറ്റെടുത്തു.
ആർത്തവലഹള കാലത്ത് സജീവ ആചാരസംരക്ഷക ആക്ടിവിസ്റ്റായിരുന്നു ഇപ്പോൾ ആചാരം ലംഘിച്ച സുരഭിയെന്ന് നാട്ടുകാർ പറയുന്നു.ഇത് കൊല്ലം ജില്ലയിൽ വ്യാപകമായി നടന്നുവരുന്ന ലൗവ് ജിഹാദിൻറെ ഭാഗമാണെന്നും എൻഐഎ അന്വേഷണം നടത്തണമെന്നും ആചാരസംരക്ഷകർ ആവശ്യമുന്നയിച്ചിട്ടുണ്ട്.
https://newsgile.com/2020/02/12/surabhi-elopes-with-lover-shan-after-asking-her-husband-abroad-to-take-care-of-children-police-arrested-two/