Fri. Mar 29th, 2024

പൗരത്വ നിയമവുായി ബന്ധപ്പെട്ട സമരങ്ങളില്‍ ഏസ് ഡി പി ഐ നടത്തുന്ന ഇടപെടലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ പ്രതിഷേധത്തില്‍ തീവ്രസംഘടനകള്‍ നുഴുഞ്ഞുകയറിയതായി കേരള മുഖ്യമന്ത്രി പറഞ്ഞെന്നും കേരളത്തില്‍ അനുവദിക്കാത്തത് ഡല്‍ഹിയിലും മറ്റിടങ്ങളിലും അനുവദിക്കണമോയെന്നും മോദി ചോദിച്ചു. രാജ്യസഭയിലായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. മോദിയുടെ പ്രസ്താവനക്കെതിരെ കെ കെ രാഗേഷ് എം പി പ്രതിഷേധവുായി രംഗത്തെത്തി.

കഴിഞ്ഞ മൂന്നിന് നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് പിണറായി വിജയന്‍ പൗരത്വ പ്രതിഷേധങ്ങളില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി സംഘര്‍ഷം സൃഷ്ടിക്കുന്നതായി പറഞ്ഞത്. മഹല്ല് കമ്മിറ്റികളും മറ്റും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തിയപ്പോള്‍ എസ് ഡി പി ഐയെ പറയുമ്പോള്‍ നിങ്ങള്‍ എന്തിനാണ് എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

https://newsgile.com/2020/02/06/modi-quotes-pinarayi-to-defend-caa-npr-in-rajya-sabha/