ആധാർ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെങ്കിലും തന്നെക്കൊണ്ട് ആധാർ കാർഡുകൾ ഡെലിവറി ചെയ്യിപ്പിക്കുന്ന നാട്ടുകാർക്ക് എട്ടിൻറെ പണിനൽകിയ പരപ്പനങ്ങാടിയിലെ പോസ്റ്റുമാൻ പുലിവാല് പിടിച്ചഅവസ്ഥയിലായി. ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണമാണ് ഇപ്പോൾ പോസ്റ്റുമാനിൽ എത്തിനിൽക്കുന്നത്. കോഴിക്കോട് ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ നിന്നാണ് 86 ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തോട് വറ്റിയതോടെയാണ് ആധാര്‍ കാര്‍ഡുകളുടെ പോസ്റ്റല്‍ ഉരുപ്പടികള്‍ കണ്ടുകിട്ടിയത്. ഇതുവഴി കടന്നുപോയ യാത്രക്കാരാണ് ആധാര്‍ കാര്‍ഡുകളുടെ ശേഖരം പരപ്പനങ്ങാടി പോലീസില്‍ ഏല്‍പ്പിച്ചത്. മുണ്ടിയംങ്കാവ് പോസ്‌റ്റോഫീസിലെ പോസ്റ്റുമാസ്റ്ററാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.
‘അവിടെ എല്ലാവർക്കും സുഖമെന്ന് കരുതുന്നു ഇവിടെയും എല്ലാവർക്കും സുഖം…” എന്നതരത്തിലുള്ള ലെറ്ററുകൾ ‘പിന്നെ ഇതുമായി വെയിലും കൊണ്ടുനടക്കുന്ന തനിക്കണോ സുഖമില്ലാത്തത്’ എന്നു പറഞ്ഞു സ്വയം വായിച്ച് കീറികളഞ്ഞു മുൻപരിചയമുള്ള പോസ്റ്റുമാനാണ് ആധാർ നിർബന്ധമില്ലന്ന് തീരുമാനിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.എന്നാൽ ഇദ്ദേഹം സീരിയസ് മാറ്ററുകൾ ഉള്ള ലെറ്ററുകൾ വീണ്ടും ഒട്ടിച്ച് കൊടുക്കാറുണ്ടായിരുന്നെന്നും. ഇപ്പോൾ ആധാർ വിരോധം എന്തെന്ന് അറിയില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവത്തില്‍ നാട്ടുകാര്‍ പോസ്റ്റ്മാനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.