Mon. Nov 23rd, 2026

ഭരണഘടനാപരമായ പദവിയിലിരുന്നുകൊണ്ട് ബിജെപിനേതാവിനെപോലെ പെരുമാറുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെച്ച് പോയില്ലെങ്കില്‍ തെരുവില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണറെ ഗവര്‍ണര്‍ എന്ന് വിളിക്കില്ല. പേര് മാത്രമേ വിളിക്കൂ. അദ്ദേഹം ബിജെപി ഏജന്റ് ആണെന്നും മുരളീധരന്‍ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കോഴിക്കോട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ലോങ്മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.