റോയി മാത്യു
“The terms `terrorist literature’ and `terrorist theory’ can be interpreted against any form of literature which questions the existing state of affairs. Only a few years ago, there was the notorious case where the evidence for a person charged with sedition was his possessing a biography of Bhagat Singh. Any trade unionist having Marxist literature, or, a political activist distributing Left pamphlets can be accused of being terrorist as per Amit Shah’s definition.”
( Aug 4 / 2019 People ‘ ട Democracy )
മോദി സർക്കാർ ഭേദഗതി വരുത്തി പുതുക്കിയ യുഎപിഎ നിയമപ്രകാരം കമ്പി പുസ്തകം കൈയ്യിൽ വച്ചിരിക്കുന്നവനേയും തിവ്രവാദി എന്ന് മുദ്ര കുത്താമെന്ന് സീതാറാം യെച്ചൂരി പ്രവചിച്ചത് സത്യമായി.
സിപിഎമ്മിന്റെ താത്വിക ലൈനുകൾ വിശദീകരിക്കുന്ന പീപ്പിൾസ് ഡെമോക്രസിയിൽ യുഎപിഎ നിയമത്തിനെതിരെ എഴുതി വെച്ചിരിക്കുന്ന മഹത് വചനങ്ങളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. ഇത് വായിക്കുന്നവർക്ക് രോമാഞ്ചം ഉണ്ടാകും.(പൂർണ്ണ രൂപം വായിക്കാൻ തൊട്ടു താഴെയുള്ള ലിങ്കിൽ കിക്ക് ചെയ്‌താൽ മതി)
READ HERE peoples democracy’s LINK: A Dangerous Legislation
എന്തോ ഒരു തുക്കട കടലാസ് കൈയ്യിൽ വെച്ചതിനാണ് രണ്ട് പിള്ളേരെ ഫാസിസത്തിന്റെ അന്തകരെന്ന് കൊട്ടിഘോഷിക്കുന്ന പിണറായി സർക്കാരിന്റെ പോലിസ് പിടികൂടിയിരിക്കുന്നത്. 1957 ലെ EMS സർക്കാരിന്റെ കാലത്ത് സമരം നടത്തിയ കശുവണ്ടി തൊഴിലാളികളെ വെടിവെച്ചു വീഴ്ത്തി തൊഴിലാളി പ്രേമം പ്രകടമാക്കിയതു പോലെയാണ് യു എ പി എ ക്കെതിരെയുള്ള സി പി എമ്മിന്റെ തള്ളലും വായ്ത്താരികളും . പറച്ചിലും പ്രവർത്തിയും തമ്മിലുള്ള മഹത്തായ മാതൃകകൾ!
ഫാസിസത്തെ ‘നേരിടുന്ന മൾട്ടി ചങ്ക് സ് ഏർപ്പാടുകൾ – എന്തൊക്കെ പുകഴ്ത്തലുകളാണ് ഇവിടുത്തെ സാംസ്കാരിക നക്കികൾ ഈ സർക്കാരിനെക്കുറിച്ച് പറഞ്ഞു നടക്കുന്നത്. അവാർഡ് തിരിച്ചു കൊടുക്കൽ, കത്തെഴുത്ത്, നെഞ്ചത്തടി, തുണി പറിച്ച് തലേൽ കെട്ടൽ, ഷഢി ഡാൻസ് തുടങ്ങിയ ഫാസിസ്റ്റ് വിരുന്ന സമര മാർഗങ്ങളിലൂടെ മോദി ഫാസിസത്തെ പിടിച്ചു കെട്ടിയ യോഗ്യന്മാരൊക്കെ രണ്ട് തുണ്ട് കടലാസ് കൈയ്യിൽ വെച്ച പിള്ളാരെ പോലീസ് പിടിച്ചതറിഞ്ഞതോടെ നക്കികളെല്ലാം നാടുവിട്ടു.
പിള്ളേരുടെ പേരിൽ യു എ പി എ നിലനിൽക്കുമെന്ന് പറയുന്ന ഐ ജി അശോക് യാദവ് ആരുടെ പോലീസാണ്? രമൺ ശ്രീവാസ്തവ, ലോക് നാഥ് ബഹ്റ എന്നിവർ നേതൃത്വം നൽകുന്ന സേനയുടെ ഉത്തര മേഖലാ മേധാവിയാണ്. അയാൾ നല്ല തന്റേടത്തോടെ പിള്ളാരുടെ പേരിൽ യു എ പി എ നിലനിൽക്കുമെന്ന് ശക്തമായി പറയുന്നത് – പോലീസിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി കംപ്ലീറ്റായി മുണ്ടാട്ടം മുട്ടി നിൽക്കയാണ്. എന്നിട്ടും ന്യായീകരണ കമ്മി കളു ടെ തളളിന് കുറവൊന്നുമില്ല.
എന്തായാലും ഇമ്മാതിരി നവോത്ഥാനം വന്നിട്ട് വേണം ഫാസിസത്തിനെതിരെ ഡീസന്റായി നാല് വർത്താനം പറയണമെന്നാ എന്റെ ആഗ്രഹം.

