പോലീസില്‍ 20% പേര് ആര്.എസ്.എസ്. ആഭിമുഖ്യമുള്ളവരാണെന്നു നേരത്തേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു നൂറോളം പോലീസുകാര്‍ നിരീക്ഷണത്തിലാണ്. സേനയിലെ തത്വമസി, പച്ചവെളിച്ചം, ചെമ്പട, നീലപ്പതാക തുടങ്ങിയ രഹസ്യ വാട്സ്ആപ് ഗ്രൂപ്പുകളെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി.വിവിധ രാഷ്ട്രീയകക്ഷികളുമായും മതതീവ്രവാദസംഘടനകളുമായും ബന്ധമുള്ള ഗ്രൂപ്പുകളാണിവ.
പോലീസില്‍ 20% പേര് ആര്.എസ്.എസ്. ആഭിമുഖ്യമുള്ളവരാണെന്നു നേരത്തേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു നൂറോളം പോലീസുകാര്‍ നിരീക്ഷണത്തിലാണ്.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍ ചില ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറുകയും ചെയ്തു. ശബരിമലയില്‍ സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ മുന്നില്‍ നിന്നത് ഐ.ജിമാരായ വിജയ് സാഖറെ, എസ്. ശ്രീജിത്ത്, എസ്.പിമാരായ രാഹുല്‍ ആര്. നായര്‍, ഹരിശങ്കര്‍ തുടങ്ങിയവരാണ്.
പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഡി. പൃഥ്വിരാജും സംഘടനാതലത്തില്‍ പിന്തുണയേകി. യു.ഡി.എഫ്. ഭരണകാലത്തു പോലീസില്‍ ആര്.എസ്.എസ്. നുഴഞ്ഞുകയറിയെന്നായിരുന്നു ഇടതുമുന്നണിയുടെ ആരോപണം. എന്നാല്‍, ഇടതുസര്‍ക്കാര്‍ അധികാരമേറിയിട്ടും ആ സ്വാധീനം അവസാനിപ്പിക്കാനായില്ല. ശബരിമലയില്‍ ഉന്നതോദ്യോഗസ്ഥര്‍ പോലും ആര്.എസ്.എസിന്റെ ആജ്ഞാനുവര്ത്തികളായെന്നു മുഖ്യമന്ത്രി പിണറായി വിജയനുതന്നെ ആരോപിക്കേണ്ടിവന്നു.
സന്നിധാനത്തു ഭക്തരെ നിയന്ത്രിക്കാന്‍ ആര്.എസ്.എസ്. നേതാവ് വത്സന് തില്ലങ്കേരിക്കു മൈക്ക് കൊടുത്തതുള്‍പ്പെടെ സര്‍ക്കാരിനു നാണക്കേടായി. തില്ലങ്കേരി കമാന്‍ഡോകള്‍ക്കൊപ്പം നിന്ന് ഭക്തരെ നിയന്ത്രിക്കുന്ന ദൃശ്യം ദേശീയമാധ്യമങ്ങളില്പ്പോലും പ്രത്യക്ഷപ്പെട്ടു. ശബരിമലയിലേക്കു യുവതികള്‍ എത്തുന്നുണ്ടോയെന്നു പരിശോധിക്കുന്ന ചുമതല പലയിടത്തും പോലീസ് ആര്.എസ്.എസിനു വിട്ടുകൊടുത്തു. പ്രതിഷേധം ശക്തമായ സ്ഥലങ്ങളിലെല്ലാം പോലീസ്, ആര്.എസ്.എസ്. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സഹായം തേടി. മാധ്യമപ്രവര്‍ത്തകരെപ്പോലും പ്രക്ഷോഭകര്‍ തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ആര്.എസ്.എസ്. നേതാക്കള്‍ കൂട്ടത്തോടെ ശബരിമലയില്‍ തങ്ങി. ഇതെല്ലാം ഫലത്തില്‍ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഇതു മുതലെടുത്തതു യു.ഡി.എഫായിരുന്നു. പോലീസ് ആര്.എസ്.എസിന്റെ ബി ടീമായെന്ന യു.ഡി.എഫ്. പ്രചാരണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു ചെറുക്കാനായില്ല. യു.ഡി.എഫ്. ഭരണകാലത്ത് പോലീസില്‍ ആര്.എസ്.എസ്. സ്വാധീനമുണ്ടെന്നാരോപിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനി മൂന്നുവര്‍ഷം മുമ്പ് മുഖപ്രസംഗമെഴുതിയിരുന്നു. എന്നാല്‍, ഇടതുസര്‍ക്കാര്‍ അധികാരമേറിയിട്ടും അതവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണു പോലീസിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വ്യക്തമാകുന്നത്.
സംസ്ഥാന പൊലീസിനുളളില്‍ ആര്.എസ്.എസ് അനുഭാവികളുടെ ‘സ്ലീപ്പര്‍’ സെല്‍ പ്രവര്‍ത്തിക്കുന്നതായി കൈരളി പീപ്പിള്‍ ചാനല്‍ 2017 ൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നതാണ്.രണ്ടുവർഷംകൊണ്ട് രഹസ്യ പ്രവര്‍ത്തനം അവസാനിപ്പിച്ച് പരസ്യ പ്രവര്‍ത്തനം ആരംഭിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
പീപ്പിള്‍ ചാനല്‍ തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ എസ്. ജീവന് കുമാറിന്റെ 2017 ലെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ചുവടെ:-
പോലീസിനുളളില്‍ സംഘപരിവാര്‍ അനുഭാവികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നു.നിശബ്ദ പ്രവര്‍ത്തനം അവസാനിപ്പിച്ച് പരസ്യപ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനം .
ചരിത്ര പ്രധാന്യം ഉളള സ്ഥലങ്ങളില്‍ വെച്ച് എല്ലാ മാസവും പ്രവര്‍ത്തക സമിതി യോഗം ചേരും.
യോഗ ചെയ്യുന്നതിനായിട്ടാണ് യോഗം ചേരുന്നത് എന്ന് പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് തീരുമാനം. ഇതിനായി സംഘപരിവാര്‍ അനുഭാവികളെ ഉള്‍പെടുത്തി തത്ത്വമസി എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പും രൂപീകരിച്ചു.
രഹസ്യതീരുമാനം
കഴിഞ്ഞ മാസം 17 ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ ചേര്‍ന്ന പ്രഥമപഠന ശിബിരത്തിലാണ് പോലീസിനുളളിലെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് സംഘപരിവാര്‍ അനുഭാവികള്‍ രഹസ്യതീരുമാനം എടുത്തത്.
കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ പ്രവര്‍ത്തനം പോലീസിനുളളില്‍ രഹസ്യമായി നടക്കുന്നുണ്ടെങ്കിലും അതിന് ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല.
ഇത് മറികടക്കുന്നതിനും പോലീസിലെ കമ്മ്യൂണിസ്റ്റ് ,കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് ബദലായി വളര്‍ന്ന് വരുന്നതിനുമാണ് സംഘപരിവാര്‍ അനുകൂലികളായ ഒരു പറ്റം പോലീസുകാര്‍ പരസ്യ പ്രവര്‍ത്തനം നടത്താനും തീരുമാനം എടുത്തത്.
വാട്സ്ആപ്പ് ഗ്രൂപ്പ്
തത്ത്വമസി എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പ് രൂപീകരിച്ച് എല്ലാ മാസവും ചരിത്രപ്രാധാനം ഉളള എതെങ്കിലും സ്ഥലത്ത് വെച്ച് പ്രവര്‍ത്തന സമിതി ചേരണമെന്നാണ് കന്യാകുമാരി ശിബരത്തിന്റെ തീരുമാനം.
ഇതിനായി അംഗങ്ങള്‍ 100 രൂപ മാസവരിയായി ഇടാക്കാനും, അനുഭാവികള്‍ ഒന്നിച്ച് കൂടുന്ന ദിവസം ചരിത്രപ്രാധാനം ഉളള സ്ഥലത്ത് വെച്ച് യോഗ ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗചാര്യമാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന്റെ ചുമതല.
സംഘടനയുടെ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി പ്രതിമാസം 1000 രൂപ തവണ അടക്കേണ്ട 11മാസം നീണ്ട് നിള്‍ക്കുന്ന ചിട്ടി നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
വലിയ തുറ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന്റെ ചുമതല .
വിഴിഞ്ഞത്ത് ടൂറിസം പോലീസില്‍ പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് സംഘടനയുടെ പ്രസിഡന്റ്.
തിരുവനന്തപുരം സിറ്റി കണ്‍ട്രോണ്‍ റൂമില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെ സെക്രട്ടറിയായും , പോലീസ് ആസ്ഥാനത്തെ ബോംബ് സ്വാകാഡില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പം പേ!ഴ്സണല്‍ സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിക്കുന്നവരും കൂടി ഉള്‍പ്പെടുന്നതാണ് പോലീസിലെ സംഘപരിവാര്‍ സംഘടന.
തന്ത്രപ്രധാനമായ സ്പെഷ്യല്‍ബ്രാഞ്ച് അടക്കമുളള ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവരും ഈ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്