‘സവര്‍ണ’ ക്രൈസ്തവരുടെ ജാതിവിവേചനത്തിനെതിരെ ദളിത് ക്രൈസ്തവർ മറ്റൊരു കുരിശുയുദ്ധത്തിന് തയ്യാറായാൽ അതിന്റെ മുൻ നിരയിൽ നീതിക്കും തുല്യതയ്ക്കും ദളിതരുടെ വിശ്വാസ സംരക്ഷണത്തിനും CSDS കൂടെയുണ്ടാകും എന്ന് കേരളത്തിലെ ദലിത് ക്രൈസ്തവർ മഹാഭൂരിപക്ഷവും അംഗങ്ങളായുള്ള ചേരമസാംബവ ഡവലപ്മെന്റ് സൊസൈറ്റി (csds) നേതാവ് കെ.കെ.സുരേഷ് പറഞ്ഞു.കഴിഞ്ഞ 26 ന് സർക്കാരിന് സമർപ്പിച്ച കേരളത്തിലെ സി.എസ്.ഐ., പെന്തക്കോസ്ത് വിഭാഗങ്ങളുടെ പ്രശ്നങ്ങളെപ്പറ്റിയുള്ള കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പഠന റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ക്രൈസ്തവ സഭകളിലെ വിശ്വാസികളിൽ ബഹുഭൂരിപക്ഷം വരുന്ന ദളിത് ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ച് പ്രത്യേകിച്ച് കേരളത്തിലെ സി.എസ്.ഐ., പെന്തക്കോസ്ത് വിഭാഗങ്ങളുടെ പ്രശ്നങ്ങളെപ്പറ്റിയുള്ള കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പഠന റിപ്പോർട്ടിലെ വിവരങ്ങൾ സത്യസന്ധവും അതീവ ഗൗരവമുള്ളതുമാണ്. ക്രൈസ്തവ സഭാ മാനേജ്മെന്റുകൾ നടത്തുന്ന ജാതിവിവേചനവും ജാതി പീഢനങ്ങളും നീതി നിഷേധങ്ങളും തുറന്നു പറഞ്ഞ കമ്മീഷനെ അഭിനന്ദിക്കുന്നതിനോടൊപ്പം ഗൗരവതരമായി CSDS നേതൃത്വം ഇതിനെ വിലയിരുത്തുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദളിത് ക്രൈസ്തവർക്ക് പ്രത്യേക ആരാധനാലയങ്ങൾ സൃഷ്ടിച്ച് ക്രൈസ്തവ വിശ്വാസത്തിന്റെ ആത്മീയതയെ വീണ്ടും കുരിശിൽ തറയ്ക്കുന്ന സഭാ നടപടികൾ ക്രൈസ്തവ സഭാ വിശ്വാസികൾ മനസിലാക്കി സഭയിൽ തുല്യതയ്ക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അത്മീയത പരിരക്ഷിക്കപ്പെടുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ തങ്ങൾക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ ഉത്തരവാദികൾ സഭാ നേതൃത്വമാണെന്ന് വിശ്വാസികൾ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അത്മീയതയുടെ മൂടുപടമണിഞ്ഞ് ഭൗതികതയുടെ സമസ്ത മേഖലയും കൈയ്യടക്കി വലിയൊരു വിശ്വാസ സമൂഹത്തെ ഇരുട്ടിലൂടെ നടത്തി ക്രിസ്തുവിന്റെ വെളിച്ചം ദൂരെയാണെന്നു പറയുന്നതിലെ കാപട്യം ക്രൈസ്ത വിശ്വാസത്തിന് അപമാനകരമാണ്. ദളിത് ക്രൈസ്തവരോടുള്ള ജാതി വിവേചനവും നീതി നിഷേധവും സംസ്കാര രാഹിത്യവും പൗരോഹിത്യ സമൂഹവും സഭാ നേതൃത്വങ്ങളും അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തി ക്രൈസ്തവ വിശ്വാസത്തിന്റെ മൂല്യങ്ങളെ ഉയർത്തേണ്ടതാണ്. അല്ലാത്തപക്ഷം ദളിത് ക്രൈസ്തവർ മറ്റൊരു കുരിശുയുദ്ധത്തിന് തയ്യാറാകുമ്പോൾ അതിന്റെ മുൻ നിരയിൽ നീതിക്കും തുല്യതയ്ക്കും ദളിതരുടെ വിശ്വാസ സംരക്ഷണത്തിനും CSDS കൂടെയുണ്ടാകും എന്നുറപ്പുതരുന്നു എന്ന് കെ.കെ.സുരേഷ് പറഞ്ഞു.
200 വര്ഷങ്ങള്ക്കപ്പുറവും ക്രൈസ്തവ സഭകളില്‍നിന്ന് ജാതിയെ നിര്‍മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ലഎന്നുമാത്രമല്ല അത് എത്രമാത്രം ആഴത്തിലാണ് അതിന്‍െറ വേരുകള്‍ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നതാണ് ന്യുനപക്ഷകമ്മീഷൻ ‘കേരളത്തിലെ സിഎസ്ഐ , പെന്തക്കോസ്ത് വിഭാഗങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട്’ കാണിക്കുന്നത് കേരളയൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗം മേധാവി ഡോ. ശോഭാ ബി. നായരുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിൽ കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിലെ ജാതി വിവേചനവും അയിത്തവുമൊക്കെ പച്ചക്ക് വിവരിക്കുന്നുണ്ട്.