പണ്ടേ ഫണ്ടിങ് ഒരു വീക്നെസും വിവാദമായിരുന്നു തോമസ് ഐസക്കിന് എന്നും. ഐസക്കിന്റെ മാരാരിക്കുളം മോഡൽ വികസനത്തെ എംഎൻ വിജയൻമാഷ് വലിച്ചുകീറി ഒട്ടിച്ചത് ആരും വിസ്മരിച്ചുകാണില്ല. കൃപാസനം തട്ടിപ്പ് കേന്ദ്രത്തിൻറെ ഐശ്വര്യത്തിന് ആധാരം ധനമന്ത്രി തോമസ് ഐസക്ക് ആണെന്ന് തുറന്നുപറയാൻ മാധ്യമങ്ങൾ മടിക്കുന്നതെന്തിനെന്ന് കേരളയുക്തിവാദിസംഘം സംസ്ഥാന കമ്മറ്റിയംഗം പിപിസുമനൻ ചോദിക്കുന്നു.ധനമന്ത്രി തോമസ് ഐസക്ക് കൃപാസനത്തിൻറെ ഐശ്വര്യമോ? അതോ ആലപ്പുഴയിലെ പക്കാ ഫ്രോഡ് കൃപാസനം ജോസഫ് തോമസ് ഐസക്കിന്റെ ഐശ്വര്യമോ എന്നുമാത്രം കണ്ടെത്തിയാൽ മതിയെന്ന് അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.
ആലപ്പുഴ കലവൂരിലെ കൃപാസനത്തിന് ഇടതുവലതു ഭേദമില്ലാതെ നൽകിവന്നിരുന്ന ഔദാര്യത്തിന് പുറമേ ചേർത്തല പള്ളിത്തോട്ടിൽ പുതിയ ഔട്ട് ലെറ്റ് തുടങ്ങാൻ ധനമന്ത്രിയും, MLA യുമായ തോമസ് ഐസക്ക് 2016-2017 വർഷം ബഡ്ജറ്റിൽ വകയിരുത്തിയതു് അരക്കോടി രൂപയാണു്. ബഡ്ജറ്റ് പ്രസംഗം നെറ്റിൽ അവൈലബിൾ ആണ്.ആർക്കും പരിശോധിച്ച് നോക്കാവുന്നതാണ്. ലിങ്ക് ചുവടെ ചേർക്കുന്നു.
FOR READ THE BUDGET CLICK HERE: പുതുക്കിയ ബജറ്റ് പ്രസംഗം 2016-2017
കൃപാസനം ജോസപ്പിൻറെ ചവിട്ടുനാടകവും തീരദേശ കലകളും മറയാക്കി ധനമന്ത്രിയുടെ 2016-2017 വർഷത്തെ ബഡ്ജറ്റ് പ്രസംഗത്തിൽ, കലയും, സംസ്ക്കാരവും എന്ന ഖണ്ഡികയിലാണു് പണം അനുവദിച്ചിരിക്കുന്നത്.
ഇടതുവലതു സര്‍ക്കാരുകള്‍ ചവിട്ടുനാടകം അടക്കമുള്ള തീരദേശ പാരമ്പര്യകലകളുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് ഈ സ്ഥാപനത്തിന് അനുവദിച്ചത്.2001ലാണ് കലവൂരിൽ തട്ടിപ്പുകേന്ദ്രം തുടങ്ങുന്നത്.സര്‍ക്കാര്‍ സഹായത്തോടെ നിലവില്‍ വന്ന കൃപാസനം, ചവിട്ടുനാടക പാരമ്പര്യ മ്യൂസിയം എന്ന ലേബലിൽ ലക്ഷക്കണക്കിന് രൂപയാണ് തോമസ് ഐസക്കിന്റെ ഒത്താശയോടെ അടിച്ചുമാറ്റിയിട്ടള്ളത്. അതുകൂടാതെ കൃപാസനം മോടിപിടിപ്പിക്കാൻ ചിത്രങ്ങളും ശിൽപ്പങ്ങളുമൊക്കെ നിർമ്മിക്കാൻ ലളിതകലാ അക്കാദമിയിലെ കലാകാരന്മാരെ സർക്കാർ സൗജന്യസേവനമായി കൃപാസനത്തിന് നൽകുകയായിരുന്നു. സർക്കാർ ചിലവിൽ പൊതുസ്ഥലങ്ങളിൽ അല്ലാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഇങ്ങനെ ചെയ്യാറില്ലെങ്കിലും കൃപാസനം തട്ടിപ്പ് കേന്ദ്രത്തോടുള്ള രാഷ്ട്രീയക്കാരുടെ പ്രത്യേക വാത്സല്യം നിമിത്തം അതും സർക്കാർ ചിലവിലായിരുന്നു. കൃപാസനത്തിന്റെ സ്ഥലത്ത് ശിൽപ്പികളെക്കൊണ്ടു ശിൽപ്പങ്ങൾ ചെയ്യിപ്പിച്ചു കൊടുത്തു, ഇതു് സത്യപാൽ ലളിതകലാ അക്കാഡമി സെക്രട്ടറിയായിരുന്നപ്പോഴാണ്.
ഇതിനെയെല്ലാം അന്നുമുതൽ നിശിതമായി വിമർശിച്ചിരുന്നയാളാണ് ഞാൻ.ഈ ഗവൺമെൻറ് അധികാരത്തിലേറിയപ്പോൾ ലളിതകലാ അക്കാഡമി പുനസംഘടിപ്പിച്ച വസരത്തിൽ എന്നെ എക്സിക്യൂട്ടി വ് മെമ്പറായി തിരഞ്ഞെടുത്ത് ഉത്തരവ് ഇറക്കി. എന്നാൽ എന്നെ തിരഞ്ഞെടുത്തതിൽ കൃപാസന ആത്മീയ തട്ടിപ്പ് നടത്തുന്ന ചൂഷകന്മാർക്കും ചില അസൂയക്കാർക്കും രസിച്ചില്ല. അവർ കൃപാസന തട്ടിപ്പിനുഫണ്ടും സഹായങ്ങളും നൽകുന്ന സ്ഥലം മന്ത്രിയെ ചെന്നു കണ്ടു സമ്മർദ്ദം നടത്തി, എന്റെ എക്സിക്യൂട്ടിവ് മെമ്പർ സ്ഥാനം റദ്ദുചെയ്യിപ്പിച്ച് കളഞ്ഞു. അതാണ് എതിരഭിപ്രായം പറഞ്ഞാൽ ലഭിക്കുക. സാമൂ ഹ്യ തിന്മകൾക്കെതിരെ പോരാടുന്ന എൻറെ സാമൂ ഹ്യ പ്രവർത്തനത്തിനു വിളിച്ചു നൽകിയ പദവി, ഒരു കാരണവും പറയാതെയും മുന്നറിയിപ്പില്ലാതെയും റദ്ദു ചെയ്യുകയായിരുന്നു. ഞാൻ കസേരയ്ക്കുവേണ്ടിയല്ല ഇത്രയും നാൾ സാമൂഹ്യസേവനം നടത്തിയത്. ആരു വിമർശിച്ചാലും എതിർത്താലും ഭീഷണിപ്പെടുത്തിയാലും എന്റെ നിലപാടിൽ നിന്നും ഞാൻ മാറുകയില്ലഎന്നും. അദ്ദേഹം പറഞ്ഞു.
മാരാരിക്കുളം മണ്ഡലത്തിലെ തീരപ്രദേശത്തെ കൃപാസനം ജോസഫിൻറെ കീഴിലുള്ള അന്ധവിശ്വാസികളുടെ വോട്ടുബാങ്കിലാണ് തോമസ് ഐസക്കിന്റെ വിജയം. അതിനുവേണ്ടിയാണ് ശുദ്ധമായ അന്ധവിശ്വാസ തട്ടിപ്പിനെ മന്ത്രി സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കുന്നതും രാഷ്ട്രീയ പിന്തുണ നല്കിവരുന്നതും. ഇതിന് വ്യക്തമായ തെളിവുണ്ടായിട്ടും ഒരുമാധ്യമവും എന്തുകൊണ്ടാണ് റിപ്പോർട്ട് ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹമോ അദ്ദേഹത്തിൻറെ പാർട്ടിയോ ആലപ്പുഴയിൽ നടക്കുന്ന ഈ തട്ടിപ്പിനെപ്പറ്റി ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടാണ് ആരും ശ്രദ്ധിക്കാതെ പോകുന്നത് എന്നും അദ്ദേഹം ചോദിച്ചു. മാനസീകമായി ഷൻഡീകരിക്കപ്പെട്ട പുനരുത്ഥാന കേരളത്തിലെ യുവതലമുറ ഇതൊക്കെക്കണ്ട് നിസ്സംഗരായി ഇരിക്കുന്നതുകാണുമ്പോൾ ലജ്ജ തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


