സംസ്ഥാനത്ത് നിന്ന് സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ആഡംബര ബസുകളില്‍ ലഹരി കടത്ത് വ്യാപകമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഇത്തരം ബസുകള്‍ പരിശോധിക്കുന്നതിന് തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പരിശോധിക്കാനുള്ള പ്രത്യേകസംഘം ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
കല്ലട ബസില്‍ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്. കല്ലട ബസിലെ മര്‍ദ്ദന വിവരം പുറത്തുവന്നതോടെ സ്വകാര്യ ബസ് ലോബിക്കെതിരെ വ്യാപക പരാതികള്‍ ഉയരുന്നുണ്ട്. യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുന്നതും. അനുമതിയില്ലാതെ വന്‍തോതില്‍ പാഴ്‌സല്‍ കൈമാറ്റം നടത്തുന്നതും ഉള്‍പ്പെടെയുള്ള പരാതികളാണ് സ്വകാര്യ ബസ് ലോബിക്കെതിരെ ഉയരുന്നത്.