Sun. Aug 30th, 2026

സാഹിത്യത്തിനുള്ള 28മത് മുട്ടത്തു വര്‍ക്കി പുരസ്‌കാരം പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്. 50,000 രൂപയും പ്രഫ.പിആര്‍സി നായര്‍ രൂപകല്‍പന ചെയ്ത ദാരു ശില്‍പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.

കെആര്‍ മീര, ശശിധരന്‍, പ്രഫ. എന്‍വി നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം കെആര്‍ മീരയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. മുട്ടത്ത് വര്‍ക്കിയുടെ ചരമവാര്‍ഷിക ദിനമായ മെയ് 28ന് പന്തളത്ത് നടക്കുന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമ്മാനിക്കും.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622