ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് തൻറെ കൊച്ചുമകൾ എങ്കിലും പാഠമാകണം എന്ന് സോഷ്യൽ മീഡിയ. ബിജെപി യുടെ തൊപ്പിവെണ്ടെന്നുവച്ച കുരുന്ന് സോഷ്യൽ മീഡിയയിൽ താരമായി. കൊച്ചു മകളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കുഞ്ഞ് ധരിച്ചിരുന്ന തൊപ്പി മാറ്റി ബിജെപിയുടെ തൊപ്പി വെയ്പ്പിക്കാന്‍ അമിത് ഷാ ശ്രമിച്ചപ്പോള്‍ അത് തട്ടിക്കളയുകയായിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ഗാന്ധിനഗറില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ആദ്യമായാണ് അമിത് ഷാ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എല്‍കെ അദ്വാനി എന്ന ബിജെപിയുടെ അതികായന്റെ മണ്ഡലമായ ഗാന്ധിനഗറില്‍ നിന്നാണ് ഷാ ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രിക പൂരിപ്പിക്കുന്നതിന് മുമ്ബായി അഹമ്മദാബാദില്‍ എത്തിയ അമിത് ഷായ്ക്ക് വന്‍സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത്.
കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, ശിവസേന നേതാവ് ഉദ്ദവ് താക്കറെ തുടങ്ങി നിരവധി നേതാക്കളോടൊപ്പം ഒപ്പം എത്തിയാണ് അമിത്ഷാ പത്രിക സമര്‍പ്പിച്ചത്. ഗാന്ധിനഗറില്‍ പൊതുയോഗത്തിന് ശേഷം റോഡ് ഷോ ആയി എത്തിയായരിുന്നു സമര്‍പ്പണം.
ബിജെപി നേതാക്കളായ അടല്‍ ബിഹാരി വാജ്‌പേയിയും എല്‍കെ അഡ്വാനിയും പ്രതിനിധാനം ചെയ്ത ഗാന്ധിനഗറില്‍ മത്സരിക്കാന്‍ സാധിച്ചതിലൂടെ താന്‍ അനുഗ്രഹീതനായതായി അദ്ദേഹം പറഞ്ഞു. രാജ്യം ഇത്തവണ ആര് ഭരിക്കണം എന്ന ചോദ്യത്തിന് ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും കേള്‍ക്കുന്ന ഉത്തരം മോദി എന്നാണെന്നും അദ്ദേഹം പറഞ്ഞു.
ആറ് തവണ ഗാന്ധിനഗറിനെ പ്രതിനിധീകരിച്ച എല്‍കെ അഡ്വാനിയെ വെട്ടിയാണ് അമിത്ഷാ ഇവിടെ മത്സരിക്കാന്‍ ഇറങ്ങുന്നത്. തനിക്ക് മത്സരിക്കാന്‍ അവസരം നിഷേധിച്ചതില്‍ അമര്‍ഷമുള്ള അഡ്വാനി അമിത്ഷായുടെ പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. അഡ്വാനിയുടെ അമര്‍ഷം വോട്ടെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് പറയാനാകില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വാനിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായതിനാല്‍ ബിജെപി വോട്ടുകള്‍ ചോരാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Amit shah’s grand daughter refuses to wear BJP hat. @Tejasvi_Surya isn’t she anti-national? pic.twitter.com/1ZHl1LNisG
— Supariman™ (@SupariMan_) March 30, 2019