READ IN ENGLISH: Kalolsavam: Evaluation of panel including Deepa Nishanth cancelled
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപാ നിശാന്ത് ഉൾപ്പെട്ട ജൂറി നടത്തിയ ഉപന്യാസ മത്സരത്തിലെ വിധി നിർണയം റദ്ദാക്കി. തുടർന്ന് പുനർ മൂല്യ നിർണയം നടത്തി. കവിതാ മോഷണ വിവാദത്തിൽ പെട്ട ദീപാ കലോത്സവത്തിൽ ജൂറിയംഗമായത് ഇന്നലെ വലിയ രീതിയിൽ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു.
ദീപ വിധി കർത്താവായതിനെതിരെ നിരവധി പേർ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. കെ.എസ്.യു ഉൾപ്പെടെ നൽകിയ പരാതികൾ പരിഗണിക്കുമെന്ന് ഡി.പി.ഐ കെ.വി. മോഹൻ കുമാർ പറഞ്ഞിരുന്നു. ജൂറിയംഗം സന്തോഷ് എച്ചിക്കാനമാണ് പുനർ മൂല്യ നിർണയം നടത്തിയത്. 14 ഉപന്യാസങ്ങൾക്കാണ് പുനർ മൂല്യ നിർണയം നടത്തിയത്.