Tue. Jul 28th, 2026

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പിള്ളേച്ചന്റെ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുകയാണെന്ന് യാദാർഥ്യ ബോധത്തോടെ കാര്യങ്ങളെ കാണുന്നവർക്ക് മനസിലാകും.. ആർത്തവ ലഹളയുടെ തുടക്കത്തില്‍ കത്തിക്കയറിയ ബിജെപിക്ക് പക്ഷേ സര്‍ക്കാരിന്റെ കര്‍ക്കശ നിലപാടുകള്‍ക്ക് മുമ്പില്‍ അടിയറവ് പറയേണ്ടി വന്നു. അതേസമയം, സമരക്കാരെ നേരിടുന്നതിന് പൊലീസിനെ കൃത്യമായി സര്‍ക്കാര്‍ ഉപയോഗിച്ചതും ബിജെപിയെ വെട്ടിലാക്കി.തുടക്കത്തില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരെ ഒപ്പം കൂട്ടാന്‍ സാധിച്ചിരുന്ന ബിജെപിക്ക് സോഷ്യൽ മീഡിയയിൽ തെറിവിളിക്കാനല്ലാതെ സമര മുഖത്ത് എത്രപേരെ അണിനിരത്താൻ കഴിയുന്നുണ്ട് എന്ന് നിരീക്ഷിച്ചാൽ മനസിലാകും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ ഉഡായിപ്പ് നിലപാടുകൾ പുറത്ത് വന്നതോടെ അതുവരെ ഭക്തിമാര്‍ഗത്തില്‍ ബിജെപിക്കൊപ്പം പ്രതിഷേധത്തിനെത്തിയവര്‍ പിന്‍വലിഞ്ഞു. ഇതോടെ, പാര്‍ട്ടിയുടെ സമരത്തിന്റെ ശക്തിയും കുറഞ്ഞു. ശബരിമല വിഷയം ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകണമെന്ന ദേശീയനേതൃത്വത്തിന്റെ നിര്‍ദേശം നടപ്പാക്കാനാകാത്ത അവസ്ഥയിലാണ് ബി.ജെ.പിയെന്ന് ഒരുവിഭാഗം തുറന്നു സമ്മതിക്കുന്നു. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നിരവധി കേസുകളില്‍ കുടുക്കിയിട്ടും കാര്യമായി പ്രതിഷേധിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ല. ക്ലിഫ്ഹൗസ് മാര്‍ച്ച് പ്രതീക്ഷിച്ച വിജയം കണ്ടതുമില്ല. നേതാവിനെ അറസ്റ്റ് ചെയ്തിട്ടും നിഷ്‌ക്രിയരായിരിക്കുന്ന നേതൃത്വത്തെ വിശ്വസിച്ച് എങ്ങിനെ രംഗത്തിറങ്ങുമെന്നാണ് പ്രവര്‍ത്തകരുടെ ആശങ്ക.

സമരത്തിന്റെ ശക്തി ചോര്‍ന്നുവെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനമുയാർന്നതായി റിപ്പോര്‍ട്ടുകള്‍.പുറത്തു വന്നു .കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെ ബിജെപിയുടെ നേതാക്കള്‍ക്കിടിയല്‍ തന്നെ പേടി തുടങ്ങിയെന്നും സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധം പൂട്ടിയ പൊലീസ് നടപടി ബാക്കിയുള്ള നേതാക്കള്‍ക്ക് നെഞ്ചിടിപ്പേറ്റിയിട്ടുണ്ടെന്നും മാധ്യമങ്ങൾ വിലയിരുത്തുന്നു.

ശബരിമല പ്രതിഷേധം നിലയ്ക്കലിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ സംസ്ഥാന പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്ത പോലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

അതിനിടയിൽ കുറച്ച് ഞരമ്പ് രോഗികളെയെങ്കിലും കൂട്ടി സമരം മുന്നോട്ടു കൊണ്ടുപോകാനുള്ള കച്ചിത്തുരുമ്പാണ് ബിജെപിയുടെ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് രഹ്ന ഫാത്തിമയുടെ തുട കേസ്. രഹ്‌നയുടെ മുസ്ലിം നാമം ഒന്നാം ആർത്തവ ലഹളക്കാലത്ത് ഉപയോഗിച്ചതുപോലെ ലൈവായി നിലനിർത്താനാവുമോ എന്നൊരു പരീക്ഷണമാണ് രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമായി കരുതുന്ന ഈ അറസ്റ്റും റിമാൻഡും.

You missed