ചേര്‍ത്തല പള്ളിപ്പുറത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണവും കെട്ടിടത്തിന് മുന്നിലെ കൊടിമരം നശിപ്പിച്ചതുമായ സംഭവത്തില്‍ മൂന്ന് ആർ എസ് എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.പള്ളിപ്പുറം സ്വദേശികളായ വൈശാഖ് ബാബു, വിമല്‍ എന്നിവരെയാണ് ചേര്‍ത്തല സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നാമജപയജ്ഞമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി എന്‍എസ്എസ് മുന്നോട്ട് പോകുന്നതിനിടെയാണ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത് സിപിഐഎം അനുഭാവികളാണെന്ന് അക്രമങ്ങൾ നടത്തുന്നത് എന്ന് വരുത്തിത്തീർക്കാനും കലാപമുണ്ടാക്കാനുമായിരുന്നു ആർഎസ്എസ് പദ്ധതി.
ഇന്നലെ പുലർച്ചെയാണ് അക്രമികൾ അഴിഞ്ഞാടിയത്. തൊട്ടടുത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോഴാണ് പ്രതികൾ ദേശസ്നേഹികൾ തന്നെയാണെന്ന് പൊലീസിന് മനസ്സിലായതും ചട്ടിയിലായതും.ഒമ്പത് ക്രിമിനല്‍ കേസിലെ പ്രതിയായ വൈശാഖ് നേരത്തെ കാപ ചുമത്തപെട്ട് ആറ് മാസം ജില്ലയില്‍നിന്ന് കടത്തിയതാണ്. ഇരുവരും കരയോഗ അംഗങ്ങളാണ്. തിങ്കളാഴ്ച രാവിലെയാണ് കൊടിമരം നശിപ്പിച്ചനിലയില്‍ കണ്ടത്.
ഞായറാഴ്ച രാത്രി ബൈക്ക് നിര്‍ത്തിയശേഷം കൊടിമരത്തിന്റെ ഭാഗത്തേക്ക് പോകുന്നതാണ് ക്യാമറാദൃശ്യത്തിലുള്ളത്. വിരലടയാളം ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകള്‍ ഇന്ന് ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ ഒരാള്‍കൂടി ഉള്‍പ്പെട്ടുവെന്ന സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. എന്‍എസ്എസ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
അതിനിടെ എൻഎസ്എസും ആർഎസ്എസും ചേർന്ന് നടത്തുന്ന ആർത്തവ സമരത്തിൻറെ ഭാഗമായി ഇന്ന് റിവ്യൂ പെറ്റിഷൻ പരിഗണിക്കാനിരിക്കെ ഉച്ച്ക്ക് മൂന്ന് മണിക്ക് വീടുകളിൽ നിലവിളക്ക് കത്തിച്ചുവെച്ച് പ്രാത്ഥന നടത്താൻ എൻഎസ്എസ് ആഹ്വാനം ചെയ്തിട്ടുണ്ട്.