Wed. Nov 25th, 2026

ഞാൻ നിരീശ്വര വാദിയാണെന്ന് പോസ്റ്റ് ഇട്ടശേഷം വിശ്വാസിയാണെന്ന്‌ പറഞ്ഞതിൽ ചിലരൊക്കെ രോധിക്കുന്നത് കേട്ടു. ഞാൻ യുക്തിവാദ പരിപാടിക്കൊന്നുമല്ല ശബരിമലയിൽ പോയത്. ഞാൻ ഒരു സ്ത്രീ എന്നനിലയിൽ ജെന്റർ ഇക്വാലിറ്റിക്ക് വേണ്ടിയും തെരുവിൽ അഴിഞ്ഞാടിയ ഫാസിസത്തിനും എതിരെയുള്ള ഒരു ഇടപെടൽ എന്ന നിലക്കാണ് ഞാൻ പോയത്‌.

സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ കോടതി വിധിനടപ്പിലാക്കുമെന്നും ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് പോലീസ് സുരക്ഷയുറപ്പാക്കുമെന്നുമുള്ള മുഖ്യമന്തിയുടെ ഉറപ്പ് വിശ്വസിച്ചാണ് ഞാൻ പോയത്. പിന്നീടുള്ള കാര്യങ്ങളൊക്ക ഞാൻപറയാതെ തന്നെ അറിയാമല്ലോ? വീണ്ടും ഞാൻ വിശ്വാസിയെങ്കിൽ കൂടുതൽ ഫോഴ്സിനെയിറക്കി കൊണ്ടുപോകാം എന്ന് ഡിവൈഎസ്‌പി ഉറപ്പുനല്കിയതാണ്,
അതുകൊണ്ട്‌ എങ്ങിനെയും പോകുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് അങ്ങനെ പറഞ്ഞത്. ഞാൻ നിരീശ്വര വാദിയാണെന്നുതന്നെ ദേശാഭിമാനിയോടും ടൈംസ് ഓഫ് ഇന്ത്യയോടും പറഞ്ഞിരുന്നു.

എന്റ്റെ ലക്ഷ്യം അയ്യപ്പനുണ്ടോ ഇല്ലയോ എന്ന് ബോധ്യപ്പെടുത്തലോ, ശാസ്‌ത്ര പ്രചാരണത്തിനോ, സ്വന്തമായി സഭയുണ്ടാക്കാനോ അല്ല. ഫേയ്മസായിട്ട് നാളെ പഞ്ചായത്തിലേക്കോ പാര്ലമെന്റിലേക്കോ മത്സരിക്കാനോ ആയിരുന്നില്ല. ഞാൻ ഒറ്റയ്ക്ക് തീരുമാനിച്ച ഒരു കാര്യവുമല്ല ഇത്. സ്ത്രീപക്ഷ പ്രവർത്തകരോടെല്ലാം ആലോചിച്ചിരുന്നു. എന്നെ വീട്ടിൽനിന്നിറങ്ങിയപ്പോൾ മുതൽ പോലീസ് കസ്റ്റഡിയിലാകുമ്പോൾ വരെ ഫോളോ ചെയ്തിരുന്നത് ദളിത് ആക്ടിവിസ്റ്റും റിസർച്ച് വിദ്യാർത്ഥിയുമായ ശാലിനി ആർ ഉം ശ്രീദേവി കർത്തയും മാത്രമാണ്. എനിക്ക് ആരുടേയും യുക്തിവാദി സർട്ടിഫിക്കറ്റും ഭക്തിവാദി സർട്ടിഫിക്കറ്റും ആവശ്യമില്ല. ഞാൻ വന്നത് അതിനുമല്ല അയ്യപ്പനെക്കണ്ട് സായൂജ്യമടയനുമല്ല. ഞാൻ വന്നതു കൊണ്ടും തല്ലുകൊള്ളാൻ തയ്യാറായതുകൊണ്ടുമാണ് ഇന്ന്‌ ശബരിമലയിൽ 144 പ്രഖ്യാപിക്കപ്പെട്ടതും ഇനി ആർക്കുവേണമെങ്കിലും നിർബാധം ശബരിമലയിൽ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായതും. ഒരുരാഷ്ട്രീയ ഇടപെടൽ എന്നനിലയിൽ ഇത് വിജയമായിത്തന്നെ ഞാൻ കരുതുന്നു കൂടാതെ ഫോണിലും വാട്സ് ആപ്പിലും ഒരുപാടുപേർ എന്നെ വിവരങ്ങൾ അന്വേഷിക്കുന്നതിന് കോണ്ടാക്ട് ചെയ്തിരുന്നു. എല്ലാവർക്കും നന്ദി.

ഞാൻ യുക്തിവാദിയല്ല, ദൈവവിശ്വാസിയുമല്ല, രണ്ടുദിവസമായി ഫാസിസ്റ്റുകളോടുള്ള പ്രതിഷേധസൂചകമായി എനിക്ക് ഒടുക്കത്തെ ഭക്തിയായിരുന്നു. തടയുന്നിടം വരെപോകും തടഞ്ഞാൽ തിരിച്ചുപോകും പ്രൊട്ടക്ഷൻ തന്നാൽ മലകയറും എന്നെ പറഞ്ഞിരുന്നുള്ളൂ. വിശ്വസിയാണെങ്കിൽ കൊണ്ടുപോകുമെന്നു പറഞ്ഞപ്പോൾ എൻറെ ഭക്തിയങ്ങു മൂത്തുപോയി. അതുകൊണ്ട് പറഞ്ഞതാണ് എന്തായാലും ഒരുസ്ത്രീയും വരാതിരുന്നതുകൊണ്ടാണ് വിധി നടത്താതിരുന്നത് എന്ന് ഇനിയാരും പറയില്ലല്ലോ ?

വിധി നടപ്പാക്കുമോ ഇല്ലയോ എന്ന് കാണാം. ഞാൻ കയറിയാലും ആരു കയറിയാലും ആരെങ്കിലുമൊരാൾ ഇങ്ങനെ തല്ലുകൊള്ളാൻ സന്നദ്ധയായെ പറ്റൂ. എന്നുകരുതി ആരുമെന്നെ കൈവക്കാതെ പോലീസ് ഉദ്യോഗസ്ഥർ കെയർ ചെയ്തു. എസ് ഐ ഒക്കെ വളരെകഷ്ട്ടപ്പെട്ടു വിയർത്തുകുളിച്ചാണ് എന്നെ അക്രമികളിൽ നിന്ന് രക്ഷിച്ചത്. ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അസംബന്ധമാണ്. ആരാണ് തടഞ്ഞതെന്ന് ആളുകൾ ലൈവായി കണ്ടതല്ലേ ? പൊലീസിന് ഞാൻപോകുന്നതിൽ പൊലീസിന് എതിർപ്പൊന്നും ഇല്ലായിരുന്നു സുപ്രീംകോടതി അവിശ്വാസിയെ കയറ്റരുതെന്ന് പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് അവർക്ക് ഞാൻ പോയാൽ എന്ത് ? അവർക്ക് എൻറെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഫോഴ്‌സ് ഇല്ലാതിരുന്നതാണ് അപ്പോഴത്തെ പ്രശ്നം. അമ്പതോളം സ്ത്രീകൾ ഉൾപ്പെടയുള്ള സംഘികളും കുലസ്ത്രീകളുമാണ് ശരണംവിളികളും തെറിവിളിയുമായി എന്നെ തടയുകയും ബസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റംചെയ്യാൻ ശ്രമിക്കുകയും ചെയ്തത്.അതിന്റെ വീഡിയോ പോലീസ് തന്നെ ഷൂട്ട് ചെയ്യുകയും അവരുടെയെല്ലാം പേരിൽ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട് .അല്ലാതെ പോലീസ് അല്ല തടഞ്ഞത്.പോലീസ് കൂടുതൽ സുരക്ഷക്കു ഒരുക്കുകയും 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ ആർക്കും ഇവിടെ വരാം .വാസ്തവത്തിൽ എന്തിനാണിങ്ങനെ അസത്യം പ്രചരിപ്പിക്കുന്നത്?

ത്