Wed. Nov 25th, 2026

മറുനാടൻ മലയാളിയുടെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾക്ക് തനി നാടൻ ഭാഷയിൽ ആണ് മറുപടി നൽകേണ്ടത്. കടപ്പുറം കാരിയായ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ എനിക്ക് അത് അറിയാഞ്ഞിട്ടുമല്ല, അയ്യപ്പഭക്തന്മാരും നാസ്തിക ആൾദൈവ അടിമയുമൊക്കെ അക്കൂട്ടത്തിൽ ഉണ്ടെന്ന് അറിയാം.

എങ്കിലും തത്കാലം തുണ്ടടിച്ച് ഉപജീവനം നയിക്കുന്നവർ ആധികാരികമായി പടച്ചുവിടുന്ന ചില ഊളത്തരങ്ങൾക്ക് മാത്രം മറുപടിപറയാം. ഞാനും സംഘവും രാവിലെ ചേർത്തലയിൽ നിന്ന് യാത്ര തിരിച്ചു എന്നാണ് കഥപറഞ്ഞു തുടങ്ങുന്നത്. എന്താണിതിന്റെ സോഴ്സ് എന്നറിയില്ല. ഞാൻ തലേദിവസം രാത്രിയാണ് ചേർത്തലയിൽനിന്നും പുറപ്പെട്ടത്. അതിന് ചേർത്തല സ്റ്റേഷനിലും പിന്നീട് ഞാൻ യാത്ര ചെയ്ത ഏരിയയിലെ മിക്കവാറും എല്ലാ സ്റ്റേഷനുകളിലും റിപ്പോർട്ട് ചെയ്തിരുന്നു. ചങ്ങനാശേരിയിൽ എന്നെ തടസപ്പെടുത്താൻ ശ്രമിച്ചവരെ സിസിടിവി പരിശോദിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ചങ്ങനാശ്ശേരിമുതൽ പത്തനംതിട്ടവരെ പോലീസ് സുരക്ഷിതമായി എത്തിച്ചിരുന്നു.

പിന്നെ ഞാൻ എന്തോ ആൾമാറാട്ടം നടത്തി മാളികപ്പുറത്തിന്റെ വേഷത്തിലാണ് പത്തനംതിട്ടയിൽ എത്തിയതെന്നാണ് മറ്റൊരുകണ്ടെത്തൽ. ഞാൻ ആ വേഷത്തിൽ ഒളിച്ചുപോയതല്ല. ആവേഷത്തിൽത്തന്നെ പുറപ്പെടുമ്പോഴും വർത്തനൽകിയിട്ടാണ് പോയത്‌. എല്ലാ സ്റ്റേഷനുകളിലും ഈ വേഷത്തിൽ തന്നെയാണ് ചെന്നത്. കൂടാതെ എന്റെയും ലക്ഷ്മി രജീവിന്റേയും ഫോട്ടോകൾ വാട്സാപ്പിൽ കൊലവിളികളുമായി പറന്നുനടക്കുകയുമായിരുന്നല്ലോ? ശബരിമലയിൽ പിന്നെ ഏതുവേഷത്തിലാണ് പോകേണ്ടത്?

പിന്നെ എന്നോടൊപ്പം വന്ന മറ്റുമൂന്നുപേരും എന്നെ അക്രമിച്ചപ്പോൾ മുങ്ങിയതായി മറുനാടൻ മലയാളി കണ്ടുപിടിക്കുകയും ചെയ്തു. എന്നോടൊപ്പം വന്നവർ ഇപ്പോഴും പത്തനംതിട്ടയിൽത്തന്നെയുണ്ട്. എൻറെ ഹസ്ബന്റും സ്റ്റാഫും നേരത്തേതന്നെ പമ്പയിൽ എത്തിയിരുന്നു. പമ്പയിൽ സ്‌ഥിതിഗതികൾ പൊലീസ്‌നിയന്ത്രണത്തിൽ അല്ലെന്ന് മനസ്സിലാകുകയും എന്നെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ അവരോട് വരരുതെന്ന് ഹസ്ബൻറ്റ് ആണ് പറഞ്ഞത്. പിന്നീട് അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. പിന്നെ അവരെ തല്ലുകൊള്ളിച്ച് അതും വർത്തയാക്കണമായിരുന്നു എന്നാണോ മറുനാടൻ കനവ് ?

പിന്നെ ഞാൻ ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച ആദ്യയുവതി എന്ന റിക്കോഡിനും പബ്ലിസിറ്റിക്കുമാണ് ഇങ്ങനെ ചെയ്തതെന്നാണ് മറുനാടൻറെ മറ്റൊരു നിഗമനം എന്നാണ് അവർ പറയുന്നത്.

ഞാൻ എന്തിനാണ് ശബരിമലയിൽപോയത് എന്ന് വ്യക്തമാക്കി നേരത്തെ തന്നെ പോസ്റ്റിട്ടിരുന്നു. റിക്കാർഡ് ഉണ്ടാക്കാൻ ഞാൻ ഒറ്റയ്ക്ക് എടുത്ത തീരുമാനവുമല്ല ഇത്. എൻറെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി പോയതാണ്. അത് അതുമായിബന്ധപ്പെട്ടവർക്ക് അറിയാം. ആരെങ്കിലും ആദ്യം കയറാൻ ശ്രമിച്ചല്ലേ പറ്റൂ? മറുനാടന്റെ പെർമിഷൻ വാങ്ങാൻ മറന്നുപോയതാ. റെക്കോഡ് ഡാൻസ് ആടുന്നത് ആരെന്നും അത് കേരളത്തിലെ ഒരുമാധ്യമവും മൈൻഡ് ചെയ്യുകയുണ്ടായില്ല എന്നതും നാം കണ്ടതല്ലേ ?

പിന്നെ ഞാൻ യുക്തിവാദി നേതാവായിരുന്നു എന്നും എന്നെ മൂന്ന് വർഷം മുൻപ് യുക്തിവാദി സംഘത്തിൽ നിന്നും പുറത്താക്കിയതാണെന്നും മറുനാടൻ വാർത്തയിൽ പറയുന്നു. എനിക്ക് യുക്തിവാദിസംഘവുമായി ഇപ്പോൾ ബന്ധമൊന്നുമില്ലെന്നത് സത്യമാണ്. എന്നെ പുറത്താക്കിയ വിവരങ്ങൾ ഈ ഊള മാധ്യമത്തിന് എവിടെനിന്നു കിട്ടിയെന്ന് അറിയില്ല. എന്റ്റെയും സുഹൃത്തുക്കളുടെയും ‘യുക്തിരേഖ’ മാസികയുടെ വരിസംഖ്യ വാങ്ങി പുട്ടടിച്ച ആൾദൈവ അടിമയായ ഒരു ജില്ലാനേതാവും എവിടെയോ കമന്റിക്കണ്ടു. പുറത്താക്കിയ എന്നെ കഴിഞ്ഞ ഡിസംബറിൽ നടന്ന തൊടുപുഴ സമ്മേളനം വരെ സംസ്ഥ കമ്മറ്റികൾക്ക് വിളിച്ച ലെറ്ററുകളും സർക്കുലറുകളുമൊക്കെ എനിക്ക് പോസ്റ്റലായും ലഭിച്ചത് ഞാൻ ഹാജരാക്കാം. കെവൈഎസ് ആൾദൈവത്തിൻറെ ഗ്ലോബൽ ക്ലബ്ബ് ഒന്നുമല്ലെങ്കിലും കൃത്യമായ സംഘടാനാ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരുസംഘടനയാണ്. അതുകൊണ്ട് എന്നെ മൂന്ന് വർഷം മുൻപ് പുറത്താക്കിയതിന്റെ മിനിട് സ്‌ ഒന്ന് ഹാജരാക്കാൻ ഞാൻ ഈ ഊള തുണ്ടടി മാധ്യമത്തെ വെല്ലുവിളിക്കുന്നു.

ഭഗവാൻറെ സ്വന്തം മറുനാടൻ അടിമയും കെവൈഎസ്‌ലെ ഭഗവാന്റെ അടിമയും വിചാരിച്ചാൽ നിഷ്പ്രയാസം സാധ്യമാകുന്ന കാര്യമാണല്ലോ ഇത്. ദേശീയ മാധ്യമങ്ങളിൽ വരെ ഇത്രയും വാർത്താപ്രാധാന്യം ലഭിച്ച ഒരുസംഭവത്തിൽ ‘ആരാണ് ലിബി’ എന്ന കണ്ടെത്തലുമായി വരുമ്പോൾ പ്രാഥമീകമായി അന്വേഷിക്കേണ്ടകാര്യങ്ങൾ പോലും അന്വേഷിക്കാതെയാണ് ഈ തുണ്ടടി മാധ്യമം വാർത്ത പടച്ചുവിടുന്നതെന്ന് സൂചിപ്പിച്ചു എന്നേയുള്ളൂ,

പിന്നെ ആർഎസ്എസുകാർ തടഞ്ഞതിനെ പോലീസ്‌ എന്നെ തടഞ്ഞു എന്നതരത്തിൽ വർത്തകൊടുത്തത് എന്തിനെന്നും ആർക്കുവേണ്ടിയെന്നും ചോറുതിന്നുന്ന ആർക്കും മനസിലാകും .

യുക്തിവാദിയും നിരീശ്വരവാദിയും രണ്ടും ഒന്നല്ല എന്ന് മറുനാടനും തനിനാടനുമൊക്കെ മനസിലാക്കുക. ഞാൻ നിരീശ്വരവാദിയാണെന്നല്ലാതെ യുക്തിവാദിയെണെന്നു പറഞ്ഞിട്ടുമില്ല. ഒരു യുക്തിവാദിയുടെയും സപ്പോർട്ട് ഇക്കാര്യത്തിൽ എനിക്കാവശ്യവുമില്ല. നിരീശ്വരവാദവും ഹിന്ദുമതത്തിന്റെ ഭാഗമാണ്. നിങ്ങൾക്ക് അയ്യപ്പൻ പന്തളം കൊട്ടാരത്തിലെ ആരെങ്കിലുമായിരിക്കും. എനിക്ക് അത് ധർമ്മശാസ്താവ് ആണ്. തത്വമസിയിൽ ഞാൻ വിശ്വസിക്കുന്നു. എനിക്ക് ശബരിമലയിൽ പോകുന്നതിന് നിയമപരമായി എല്ലാവർക്കുമുള്ള അവകാശമുണ്ട്. ഏതുമതസ്ഥനും നാസ്തികനും ആസ്തികനും ആരാധിക്കാവുന്ന സ്ഥലമാണ് ശബരിമല എന്നാണ് ഞാൻ മനസിലാക്കുന്നത്.

ഈ വിധിയുമായി ബന്ധപ്പെടുത്തി ഉണ്ടായിട്ടുള്ള സകല വയലേഷന്റെയും രേഖകൾ ഞങ്ങൾ കളക്റ്റ് ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയിൽ കേസ് മൂവ് ചെയ്യാൻ തന്നെയാണ് തീരുമാനം.കക്ഷിചേരാൻ തയ്യാറായി നിരവധി  ജനാധിപത്യസംഘടനകൾ രംഗത്ത് വന്നുകഴിഞ്ഞു.എല്ലാവർക്കും നന്ദി

ഇതിന് മറുപടിപറയേണ്ടത് ഈ ഭാഷയിലല്ലെങ്കിലും ശബരിമലയ്ക്ക് മലയിട്ടിരിക്കുന്നതിനാൽ തത്കാലം നിർത്തുന്നു.