Tue. Nov 24th, 2026

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഇങ്ങനൊക്കെ എഴുതാമോ എന്ന് വേവലാതി തോന്നുന്ന സദാചാര വാദികളും ഗാന്ധിഭക്തന്മാരും ക്ഷമിക്കുക. ഇന്ത്യൻ ശിക്ഷാനിയമം S.497 (Adultery) യും പുതിയ കോടതി വിധി പശ്ചാതലവും ആക്കി മാത്രം ഇത് വായിക്കുക.

സാമൂഹിക സമ്മർദ്ദത്തിൽ / ആവിശ്യത്തിൽ (Social pressure) ഉണ്ടാകാതെയാണ് ഇന്ത്യൻ ശിക്ഷാനിയമം S.497 (Adultery ) യും കോടതി വിധി എന്നതിനാലും ജനങ്ങളും ചിന്തയുടെയും സാമൂഹ്യ ബോധത്തിന്റെയും വികാസത്തിന്റെയും ഭാഗമായല്ല ഈ മാറ്റമെന്നതിനാലും. മറ്റെല്ലാം നിയമങ്ങളെ പ്പോലെ സമൂഹത്തിൽ ഇത് എന്തെങ്കിലും മാറ്റുണ്ടാകും എന്ന് കരുതേണ്ടതില്ല.

IPC.S.497 ഒരു വിക്ടോറിയൻ / ക്രിസ്ത്യൻ സാദാ ചാരത്തിൽ ഉണ്ടായ നിയമവും സ്ത്രീ പുരുഷന്റെ സ്വകാര്യ സ്വത്താണ് എന്നും ഉള്ള പിതൃദായക വ്യവസ്ഥ തത്വം കൂടി ചേർന്നത് ആണ് ഇന്ത്യയിൽ ഇങ്ങനെ ഒരു നിയമം കൊണ്ടു വന്നതിന്റെ തത്വം, കുടുംബത്തിന്റെ കെട്ടുറപ്പിനും സമാധത്തിനും വേണ്ടിയാണെന്നാണ് ലോഡ് മെക്കാളെയുടെ അഭിപ്രായം, പുതിയ കോടതി വിധി IPC.S.497 റദ്ദ് ചെയ്തിരിക്കുന്നു. ഈ വിധിയിൽ സ്ത്രീ ഒരു പൗരനും സ്വതന്ത്ര വ്യക്തിയുമാണ് എന്നാണ് അടിവരയിട്ട് പറയുന്നത്.


വിവാഹിതയായ ഒരു സ്ത്രീയുമായി അന്യ പുരുഷൻ ഭർത്താവിന്റെ അനുമതി യില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഭർത്താവിനെതിരെ മൂന്നാമത് ഒരാൾ ചെയ്യുന്ന കുറ്റമാണ് അഡൽറ്ററി IPC S.497. ഈ വകുപ്പ് പ്രകാരം സ്ത്രീകൾ കുറ്റക്കാരല്ല. കുറ്റക്കാരനായ പുരുഷന് 5 വർഷം വരെ തടവും പിഴയും ആയിരുന്നു ശിക്ഷ. രാഷ്ട്രപിതാവ് അല്ലായിരുന്നു എങ്കിൽ ഗാന്ധിയുടെ അവസ്ഥയെന്താകുമായിരുന്നു വാസ്തവത്തിൽ എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കുന്നതും രാജ്മോഹൻ ഗാന്ധിയുടെ പുസ്തകം ഒരു പുനർവായന നടത്തുന്നതും നല്ലതാണ് എന്ന് തോന്നുന്നു.

നിരവധി പുസ്തകങ്ങളിൽ ഗാന്ധിക്ക് ധാരാളം സ്ത്രീകളുമായുള്ള ബന്ധം അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇതാണ് ഏറ്റവും കൂടുതൽ സംസാരിച്ചത്. ഗാന്ധിക്കും സരള ദേവിക്കും തമ്മിലുള്ള ബന്ധം. ഗാന്ധിയും സരളദേവിയും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. രബീന്ദ്രനാഥ ടാഗോറിൻറെ മൂത്ത സഹോദരിയുടെ മകളായിരുന്നു സരളാദേവി എന്നതും ശ്രദ്ധേയമായി.


സരളാദേവി

ഗാന്ധിയുടെ 71 വയസ്സുള്ള പൗത്രൻ രാജ്മോഹൻ ഗാന്ധി ഒരു പുസ്തകം എഴുതുകയുണ്ടായി. ഗാന്ധി നാലു കുട്ടികൾ ഉണ്ടായിരുന്ന സമയത്തും സരളദേവിയുമായി പ്രണയത്തിലായിരുന്നു എന്നാണ് പുസ്തകം പറയുന്നത്. മാത്രമല്ല, ഗാന്ധി സരളയെ വിവാഹം ചെയ്യാൻ തയ്യാറായിരുന്നു എന്നും പുസ്തകം പറയുന്നു . ഗാന്ധിയുടെ ഭാര്യ കസ്തൂർബയേക്കാൾ സരളാദേവി വളരെ കഴിവുറ്റ വ്യക്തിയായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ സജീവവുമായിരുന്നു.

കുടുംബത്തിന്റെയും ദേശീയ താൽപര്യത്തിന്റെയും കാര്യത്തിൽ, ഗാന്ധിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കോൺഗ്രസിനുള്ളിൽ തന്നെ അവർക്ക് സമ്മർദമുണ്ടായിരുന്നു.

ഭർത്താവ് ജയിലിലായപ്പോൾ കൂടെ താമസിപ്പിച്ച സരസ്വതി ദേവി

സ്വാതന്ത്ര്യസമരത്തിൽ സരസ്വതി ദേവിയുടെ ഭർത്താവ് ചൗധരി രാം ബാജി ദത്ത് സജീവമായിരുന്നു. അദ്ദേഹം ജയിലിലായിരുന്നപ്പോൾ സരസ്വതിയെ ഗാന്ധിയുടെ വസതിയിൽ താമസിപ്പിച്ചു. ഗാന്ധിയും സരളാദേവിയും പരസ്പരം അടുത്തിരുന്നതായും പറയപ്പെടുന്നു. ഗാന്ധിയുടെ മകൻ ദേവദാസ് ഗാന്ധി ഇതിനെ ശക്തമായി എതിർത്തു.

സാരളാദേവി,സരസ്വതി ദേവി എന്നിവർക്ക് പുറമെ പുറമേ, ഗാന്ധിജിയുടെ മറ്റു സ്ത്രീകളുമായുള്ള ബന്ധവും പുസ്തകം അവകാശപ്പെടുന്നുണ്ട്. ഇതിൽ ബ്രിട്ടീഷ് അഡ്മിറലിൻറെ മകൾ മദീന സ്ലവേഡ്, സുശീല നയ്യാർ. (ജയപ്രകാശ് നാരായണന്റെ ഭാര്യയായിരുന്നു സുശീല നയ്യാർ} , പിന്നെ ടീനേജ്മനു, അബ ഗാന്ധി എന്ന രണ്ട് പേരുകൾ കൂടി ഉൾപ്പെടുന്നു.

എല്ലാവരും കൂടി Newsgil.com ന്റെ മേൽ കുതിര കയറാൻ വരണ്ട ഈ അപ്രിയ നഗ്നസത്യം വെളിപ്പെടുത്തിയ പുസ്തകം എഴുതിയ ആൾ ആരാണെന്നു ഒന്ന് കൂടി ഓർമ്മിപ്പിക്കുന്നു ഗാന്ധിജിയുടെ പൗത്രൻ രാജ്മോഹൻ ഗാന്ധി

1883 ൽ കസ്തൂർബയെ ഗാന്ധി വിവാഹം കഴിച്ചു. അന്ന് ഗാന്ധിക്ക് 13 വയസ്സ്.
“ദ യൂസ് ഓഫ് മൈ ട്രൂത്ത്” എന്ന തന്റെ ആത്മകഥയിൽ മഹാത്മാ ഗാന്ധി എഴുതിയത് കസ്തൂർബയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു കൊണ്ടിരുന്ന അതേ സമയം, തന്റെ പിതാവ് രണ്ടാമത്തെ മുറിയിൽ മരിച്ചു. ഈ സംഭവം മുതൽ ലൈംഗിക ബന്ധത്തിനായുള്ള ഗാന്ധിയുടെ താൽപര്യം കുറഞ്ഞുവന്നു. ഒരു ദമ്പതികൾ കുട്ടികളെ ഉൽപാദിപ്പിക്കാനാണെങ്കിൽ മാത്രമേ അവർ ശാരീരിക ബന്ധം സ്ഥാപിക്കാവൂ എന്ന് ഗാന്ധി വിശ്വസിച്ചു തുടങ്ങി…..

കടപ്പാട് :-hindustan hamari shaan magazine