Mon. Nov 23rd, 2026

ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആര്‍തര്‍ അഷ്‌കിന്‍, ഫ്രഞ്ച് എഞ്ചിനീയര്‍ ജെറാര്‍ഡ് മൗരോ, ഇംഗ്ലീഷ് പ്രൊഫസറായ ഡോണാ സ്ട്രിക്ക്‌ലാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ലേസര്‍ ഫിസിക്‌സിന്റെ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

നേത്ര ശസ്ത്രക്രിയയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന കണ്ടെത്തലാണ് മൂവരും നടത്തിയിരിക്കുന്നത്. നൊബേല്‍ സമ്മാനത്തിന്റെ സമ്മാനത്തുകയായ 870,000 യൂറോയുടെ പകുതി 96കാരനായ ആര്‍തര്‍ അഷ്‌കിന് ലഭിക്കും. മറുപാതി ജെറാര്‍ഡ് മൗരോയും ഡോണയും പങ്കിടും. ഭൗതികശാസ്ത്ര നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ.

വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് പേര്‍ പുരസ്‌കാരം പങ്കിട്ടു. ബുധനാഴ്ച രസതന്ത്ര നൊബേല്‍ പ്രഖ്യാപിക്കും. വെള്ളിയാഴ്ച സമാധാന നൊബേല്‍ സമ്മാനവും വരുന്ന തിങ്കളാഴ്ച സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനവും പ്രഖ്യാപിക്കും. ഈ വര്‍ഷം സാഹിത്യ മേഖലയ്ക്ക് നൊബേല്‍ സമ്മാനം പ്രഖ്യാപിക്കില്ലെന്ന് നൊബേല്‍ അക്കാദമി നേരത്തെ അറിയിച്ചിരുന്നു. 

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913