Mon. Nov 23rd, 2026

സിംഗ് അണ്ണാ, നീങ്ക പെരിയവൻ എന്ന് ഋഷിരാജ് സിംഗിനെ ട്രോളി മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യു.ശ്രീ ചക്ര മുതലാളിക്ക് അനുവദിച്ച ബ്രൂവറിയിൽ നിന്ന് ആഫ്രിക്ക. യു എ ഇ, ബഹറിൻ, മസ്കറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ബീയറ് കയറ്റി അയക്കാൻ സാധ്യത ഉണ്ടെന്നാണ് സിംഗ് പറയുന്നത്. സിംഗിന്റെ ഉത്തരവിന്റെ പ്രധാന ഭാഗത്തിൽ ശ്രീ ചക്ര മുതലാളിയെ ഉദ്ധരിച്ച് പറയുന്ന ഭാഗം വായിച്ച് എനിക്ക് കുളിര് കേറി എന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.പാലക്കാട് എലപ്പുള്ളിയില്‍ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് അനുമതി നല്‍കിയ നടപടിയെ വിമര്‍ശിച്ച്ഇറ്റാഫെയ്സ്ബൂക്ക്പോസ്റ്റ് ലോകോത്തര ബീയർ കമ്പിനികൾ നമ്മുടെ വെള്ളമെടുത്ത് ബീയർ ഉണ്ടാക്കി നവകേരളം സൃഷ്ടിക്കുന്നത് കാണാൻ ഇടവരുത്തണെ ഫഗവാനെ എന്ന് പ്രാർത്ഥിക്കാം.എന്ന് പരിഹസിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.

റോയി മാത്യുവിൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് 

സിംഗ് അണ്ണാ, നീങ്ക പെരിയവൻ 

രാജസ്ഥാൻ മരുഭുമിയിലേക്ക് മണലും അന്റാർട്ടിക്കയിലേക്ക് ഐസും കേറ്റി അയക്കുന്നതിന്റെ സാധ്യത മലയാളികൾ പ്രയോജനപ്പെട്ടു ത്തണമെന്ന് നമ്മുടെ ചിറ്റപ്പൻ മന്ത്രിയുടെ അരുളപ്പാടുകൾ അറിഞ്ഞിട്ടാവും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനും ആഫ്രിക്കയിലേക്ക് ബീയർ കയറ്റി അയക്കാൻ വെളിപാടുണ്ടായതെന്ന് തോന്നുന്നു.

ശ്രീ ചക്ര മുതലാളിക്ക് അനുവദിച്ച ബ്രൂവറിയിൽ നിന്ന് ആഫ്രിക്ക. യു എ ഇ, ബഹറിൻ, മസ്കറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ബീയറ് കയറ്റി അയക്കാൻ സാധ്യത ഉണ്ടെന്നാണ് സിംഗ് പറയുന്നത്. സിംഗിന്റെ ഉത്തരവിന്റെ പ്രധാന ഭാഗത്തിൽ ശ്രീ ചക്ര മുതലാളിയെ ഉദ്ധരിച്ച് പറയുന്ന ഭാഗം വായിച്ച് എനിക്ക് കുളിര് കേറി-

“കേരളത്തിലെ വെള്ളത്തിൽ നിർമ്മിക്കുന്ന ബീയറിന് വിദേശ രാജ്യങ്ങളിൽ വൻ ഡിമാന്റാണെന്ന് ” പറയുന്നുണ്ട്. ഈ വെള്ളത്തിന് മുന്നിൽ ഗംഗാജലം, , ഹന്നാൻ വെള്ളം, സംസം വെള്ളമൊക്കെ വെറും മലിന ജലം തന്നെ …സിംഗുമനസിൽ ഇല്ലോളം കള്ളമില്ല.

ലോകോത്തര ബീയർ കമ്പിനികൾ നമ്മുടെ വെള്ളമെടുത്ത് ബീയർ ഉണ്ടാക്കി നവകേരളം സൃഷ്ടിക്കുന്നത് കാണാൻ ഇടവരുത്തണെ ഫഗവാനെ എന്ന് പ്രാർത്ഥിക്കാം.

സിംഗ് ഈസ് കിംഗ്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913