മരണത്തെ മുഖാമുഖം കണ്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്പില് ശവപ്പെട്ടിയില്‍. പോലീസിന്റെ ഭാഗത്ത് നിന്ന് അക്രമമെന്നും ജീവന് ഭീഷണി എന്നും ശ്രീജിത്ത്.ഈ മനുഷ്യനെ എല്ലാവരും മറന്നോ? മരണം കാത്ത് ശവപ്പെട്ടിയിൽ ശ്രീജിത്ത് കിടക്കുന്ന ദയനീയ അവസ്ഥ. ഏത് നിമിഷവും എന്ത് വേണമെങ്കിലും സംഭവിക്കാം. ഇദ്ദേഹത്തെ രക്ഷിക്കണം എല്ലാം ശരിയാക്കാൻ വന്നവരോടുള്ള ഒരു അപേക്ഷയാണ്.
മരണപ്പെട്ടതിന് ശേഷം റീത്തുമായി അനുശോചനം രേഖപ്പെടുത്താൻ അന്നത്തെ facebook കൂട്ടായ്മയിലൂടെ ശ്രീജിത്തിന് വേണ്ടി വാദിച്ചവരും അവനെതിരെ പ്രതികരിച്ചവരും വരണം ഈ ചുറ്റുവട്ടത്തൊക്കെ കാണണം..മനഃസാക്ഷിയുള്ള ഓരോരുത്തരും ഹൃദയത്തിൽ കൈവച്ചു സ്വയം ചോദിക്ക് നിങ്ങൾ ശ്രീജിത്തിന് വാങ്ങിക്കൊടുത്ത CBI അന്വേഷണത്തിനുള്ള കടലാസ് തുണ്ട് ശ്രീജിത്തിന് പരിഹാരമായോ?.
അന്ന് ശ്രീജിത്ത് പിൻവാങ്ങിയെങ്കിൽ എന്ന് നിങ്ങൾ ചോദിക്കുന്ന ആ ചോദ്യത്തിന് ഇപ്പോൾ എന്ത് പ്രസക്തിയാണുള്ളത്? നീതി ഇതുവരേക്കും ലഭിച്ചോ? CBI അന്വേഷണം ആരംഭിച്ചോ? ശ്രീജിത്തിനോടും ആരോപണവിധെയനായ പോലീസുകാരോടും CBI മൊഴിയെടുത്തോ? ശ്രീജിത്തിനെ സമൂഹത്തിനു മുൻപിൽ കരിവാരിതേച്ചപ്പോൾ എല്ലാവര്ക്കും സമാധാനമായില്ലേ?. ഒരു വലിയ പ്രതീക്ഷയായിരുന്നു ആ സോഷ്യൽ മീഡിയ പ്രതിഷേധം നമ്മുടെ സഹോദരന് നീതിക്കുവേണ്ടിയുള്ള ആ ഒത്തുകൂടൽ.അവസാനം രാഷ്ട്രീയ പാർട്ടികളുടെ കാപാലികർ ചിലർ ഈ സമരത്തെ പൊളിക്കാൻ ശ്രമിച്ചു.ആ ശ്രമം വളരെ നാടകീയമായി ശ്രീജിത്തിനെതിരെ ബാണാസുരാപ്രയോഗം നടത്തി രാഷ്ട്രീയപ്രസ്ഥാനങ്ങൾ വിജയിച്ചു.അതിൽ ഒന്നുമറിയാത്തവർ ശ്രീജിത്തിനെ കല്ലെറിഞ്ഞു അവൻ കള്ളനാണെന്നു മുദ്രകുത്തുകയായിരുന്നു.
പക്ഷേ മാനസികമായി പാടെ തളർന്ന ശ്രീജിത്ത് ഇപ്പോഴും തെരുവിൽ കിടന്നു സ്വന്തം സഹോദരന്റെ കൊലപാതകത്തിന് ഉത്തരാവാദികളെ ശിക്ഷവാങ്ങിച്ചുകൊടുക്കാൻ സമരം ചെയ്യുമ്പോൾ നീതി നിഷേധിക്കപ്പെട്ട ആ സുഹൃത്തിനെ നോക്കി നിങ്ങൾ വെറുക്കപ്പെട്ടവൻ എന്ന് പറയുമ്പോൾ അല്പം ബഹുമാനത്തോടെ പറയേണ്ടിവരും അവൻ ആണ് ശരിയെന്ന്.കാരണം അവനെതിരെ ആരോപണം ഉയർത്തിയവർ ഇന്ന് സാധാരണക്കാരുടെ മുൻപിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു. അവർ രാഷ്ട്രീയ പാർട്ടികളുടെ പാവകൾ ആയിരുന്നോ എന്നാണ് ചോദ്യം.?എല്ലാം നല്ലവരായ ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു ആരാണ് ഇതിലെ യഥാർത്ഥ കള്ളന്മാർ എന്ന്.
നീതി മരണത്തിലൂടെ ആണെങ്കിൽ ശ്രീജിത് ന്റെ വിജയം ശ്രീജിത്തിന് മാത്രം.അവന് സ്വന്തം.
മരണം അരികിലെത്തുന്ന സമയം വരേക്കും ശ്രീജിത്തിനെ നിങ്ങൾ കല്ലെറിയും.മരണം കവർന്നുകഴിഞ്ഞാൽ നിങ്ങൾ അവന് പൂക്കൾകൊണ്ട് ശരീരത്തിൽ വിതറും.അനുശോചനവും മൗനപ്രാർത്ഥനയും കൊണ്ട് അവന്റെ അരികിൽ നിങ്ങൾ ഇരിപ്പുണ്ടായിരിക്കും. അല്പമെങ്കിലും മനുഷ്യത്വം സ്നേഹം മനസ്സിൽ ഉണ്ടെങ്കിൽ ഒരു തരി ജീവൻ ബാക്കിനിൽക്കുന്ന നമ്മുടെ സഹോദരനെ സംരക്ഷിക്കാൻ സാധിച്ചാൽ അവിടെയാണ് നമ്മൾ മലയാളികളാണ് മനുഷ്യത്വമുള്ളവരാണ് എന്ന് നാം തെളിയിക്കപ്പെടുന്നത്.
പാലക്കാട് ആ പാവം ആദിവാസി യുവാവിനെ തല്ലിക്കൊന്നപ്പോൾ നമ്മളിൽ രക്തം തിളക്കുന്നുണ്ടായിരുന്നു. പക്ഷേ ഇവനെ ആരും തല്ലിക്കൊല്ലാതെ മനസ്സുകൊണ്ട് അവഗണന കാണിച്ചു കൊല്ലുകയാണ്.ഇവിടെ രണ്ടുപേരും സമൂഹത്തിൽ ഒറ്റപ്പെട്ടവർ തന്നെ.

2014 മെയ് 21നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടവ് പുതുവൽ പുത്തൻ വീട്ടിൽ ശ്രീജിവിനെ (27) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുന്നത്. 2015 മെയ് മുതലാണ് സഹോദരന് ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. 2016 ജൂണ്‍ 26 ന് കേരള ശബ്ദത്തില്‍ ആ ലോക്കപ്പു മരണത്തെക്കുറിച്ച് ഒട്ടൊക്കെ വിശദമായ വാര്‍ത്ത കൊടുത്തിരുന്നു.
ദരിദ്ര പിന്നോക്ക വിഭാഗങ്ങളിൽപെട്ട വീടുകളിലെ ആളുകളാണ് കൂടുതലായും പോലീസ് ലോക്കപ്പിൽ മർദ്ദനത്തിന് വിധേയരാകുന്നത്. പോലീസ് സംവിധാനത്തിന് എതിരെ കേസ് നടത്തി, നീതി നേടിയെടുക്കുക എന്നത് അവരെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്. പല കോണുകളിൽ നിന്നും ഉണ്ടാകുന്ന ഭീഷണി മൂലവും, മോശമായ സാമ്പത്തിക ചുറ്റുപാട് മൂലവും ഇത്തരം കേസുകളുടെ നടത്തിപ്പ് പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. ഈ അവസരം മുതലെടുത്ത്, ലോക്കപ്പ് മർദ്ദനങ്ങളിൽ കുറ്റക്കാരായ പോലീസുകാർ തങ്ങളുടെ സ്വാധീനവും കൂറും ഉപയോഗിച്ച് വളരെ വേഗം കേസിൽ നിന്നും കുറ്റവിമുക്തരാക്കി മാറും. സസ്പെൻഷൻ നാടകം അവസാനിച്ച ശേഷം സർവീസിൽ തിരിച്ചെത്തി പഴയപടി തുടരുന്നു.
ഒരു പൊലീസ് സബ് ഇന്‍സ്പെക്ടറുടെ ബന്ധുവിന്റെ മകളുമായി പ്രണയത്തില്‍ ആയിരുന്നു ശ്രീജീവ് എന്ന യുവാവ്.. മറ്റൊരു വിവാഹം നിശ്ചയിച്ച പ്രസ്തുത പെണ്കുട്ടിശ്രീജിവിന്റെ കൂടെ ഒളിച്ചോടുകയോ മറ്റോ ചെയ്യാതിരിക്കാന്‍ വീട്ടുകാര്‍ കണ്ട ഉപായമണ് ശ്രീജീവിനെ ഒരു മോഷണക്കേസില്‍ കുടുക്കി അകത്താക്കുക എന്നത്. പോലീസ് കസ്റ്റഡിയിലായ ശ്രീജീവ് ദേഹമാസകലം മര്‍ദ്ദനം ഏറ്റ പാടും വീര്‍ത്തു വിങ്ങിയ വൃഷണങ്ങളുമായാണ് മൃതദേഹം കുടുംബക്കാര്‍ക്ക് ലഭിക്കുന്നത്. (കേരള ശബ്ദത്തില്‍ വന്ന വാര്‍ത്ത)
“നീതി കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് മരിക്കും’. തന്റെ അനിയനെ ക്രൂരമായി മർദിച്ചു വിഷം കൊടുത്ത് കൊലപ്പെടുത്തിയ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് 1013 ദിവസത്തോളമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയിൽ സത്യാഗ്രഹ സമരം നടത്തുന്ന ജേഷ്ടൻ ശ്രീജിത്തിന്റെ വാക്കുകളാണിത്. സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രീജിത്തിന്റെസമരം 1013 ദിവസം പിന്നിട്ടു കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ ഭരണകൂടം ഒത്ത് കളിക്കുന്നു. എന്ന് ശ്രീജിത്ത് പറയുന്നു.
കേരളത്തിലെ പോലീസ് ലോക്ക പ്പുകളിൽ നിരവധി മനുഷ്യരുടെ ജീവനുകളാണ് ഇല്ലാതാക്കപ്പെട്ടത്. ഒരുപാടുപേർ ഭീകര മർദ്ദനങ്ങളുടെ ദുരിതവും പേറി ജീവശ്ചവങ്ങളായി ജീവതം തള്ളി നീക്കുന്നു. എന്നാൽ കേരളത്തിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ലോക്കപ്പ് മർദ്ദനങ്ങളുടെ പേരിൽ എത്ര പോലീസുകാർ ശിക്ഷിക്കപെട്ടിട്ടുണ്ട് ?.എത്ര കുടുംബത്തിന് നീതി ലഭിച്ചു ?. ആരാണ് ഇതിനു ഉത്തരവാദിത്തം പറയേണ്ടത് ?. എന്ന് ശ്രീനിജിത്ത് ചോദിക്കുന്നു. 945 ദിവസം പിന്നിടുമ്പോഴും അനുജന്റെ നീതിക്കുവേണ്ടി ഒറ്റയാൾ സമരം തുടരുകയാണ് ശ്രീജിത്ത്
പോലീസ് കംപ്ലയിന്റ് അതോറിറ്റി കൊലപാതകത്തിന് നേതൃത്വം നൽകിയതായി കണ്ടെത്തിയ C.I ബി.ഗോപകുമാർ നിരവധി തവണ വകുപ്പ് തല നടപടികൾക്ക് വിദേയനായ വ്യക്തിയാണ്. 2008 മുതൽ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ SHO ആയി സേവനം അനുഷ്ഠിച്ച ഗോപകുമാർ 65 ഓളം മോഷണ കേസിൽ പ്രതിയായവരിൽനിന്നും പതിനായിരം രൂപ കൈപ്പറ്റിയ കേസിൽ സസ്പെൻഷൻ നേരിട്ടിരുന്നു. കള്ളന്മാരുമായി ചെങ്ങാത്തത്തിലായ SI യുടെ കഥ പത്രങ്ങളിൽ വാർത്ത ആയത് പോലീസ് സേനക്ക് ആകെ അപമാനമായിരിന്നു. ഒന്നരമാസമാണ് ഈ കേസിൽ അദ്ദേഹം സസ്പെൻഷനിൽ കഴിഞ്ഞത്.
2006 ൽ മതിലകം പോലീസ് സ്റ്റേഷനിൽ SI ആയിരുന്ന സമയത്തും ഗോപകുമാറിൽ നിന്നും ഗുരുതരമായ കൃത്യവിലോഭം സംഭവിച്ചിരുന്നു. ‘ഭാരതീയ പട്ടികജന സമാജം’ എന്ന സംഘടന കേരള ലെജിസ്ളേറ്റീവ് അസംബ്ലി കമ്മിറ്റിക്ക് മുൻപാകെ നൽകിയ പരാതി നഷ്ട്ടപെടുത്തിയതിനു എതിരെ അദ്ദേഹം നടപടി നേരിട്ടു. അന്ന് ഗോപകുമാറിന് എതിരെയുള്ള ആരോപണം അന്വേഷിച്ചത് തൃശ്യൂർ നാർക്കോട്ടിക് സെൽ DYSP ആയിരിന്നു. ഈ കേസും എങ്ങും എത്താതെ അവസാനിച്ചു.