പായ് വഞ്ചിയിലെ സാഹസിക ലോകംചുറ്റലിനിടെ ഉൾക്കടലിൽ വച്ച് അപകടത്തിൽ പെട്ട നാവികസേനാ കമാൻഡറും മലയാളിയുമായ അഭിലാഷ് ടോമിയെ അടുത്ത 16 മണിക്കൂറുകൾക്കുള്ളിൽ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷ. ആസ്ട്രേലിയൻ തീരത്തിനടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയ പ്രദേശത്ത് ഫ്രഞ്ച് കപ്പൽ നാളെ ഉച്ചയോടെ എത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആസ്ട്രേലിയൻ നാവികസേനയുടെ കപ്പലുകളും ഇവിടേക്കെത്തും. ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്ക് അടുത്ത വെള്ളിയാഴ്ച മാത്രമേ ഇവിടേക്ക് എത്താനാകൂ.
അതേസമയം, ഇന്ത്യൻ നേവിയുടെ പി -81 വിമാനം ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ പായ് വഞ്ചി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്ത് വിട്ടു. കന്യാകുമാരിയിൽ നിന്ന് 5020 കിലോമീറ്റർ തെക്കും ആസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 3500 കിലോമീറ്റർ തെക്കുപടിഞ്ഞാറും വച്ചാണ് അഭിലാഷിന്റെ വഞ്ചി അപകടത്തിൽ പെട്ടത്. മൂന്ന് പാമരങ്ങൾ ഉള്ള വഞ്ചിയുടെ ഏറ്റവും പിന്നിലെ പാമരം കൊടുങ്കാറ്റിൽ ഒടിഞ്ഞതോടെ വഞ്ചിയുടെ നിയന്ത്രണം നഷ്ടമായി കടലിൽ ഒഴുകുകയാണ്. അഭിലാഷ് എഴുന്നേൽക്കാൻ പോലും വയ്യാതെ വഞ്ചിയുടെ ഉള്ളിൽ കിടക്കുകയാണെന്നാണ് വിവരം. 120 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും 10 അടി വരെ ഉയരുന്ന തിരമാലകളും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913