സഭ പുറത്താക്കി തിരിച്ചു ചെന്നാൽ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലെന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാൽ സെമിത്തേരിയിൽ പോലും ഇടം കിട്ടില്ലെന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവൾക്ക് വേണ്ടി ഒപ്പം നിന്ന് പോരാടിയവർ”- എെതിഹാസിക സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമയ്ക്ക് അഭിവാദ്യമർപ്പിക്കുന്ന പോസ്റ്റുകളുടെ പ്രളയമാണ് സോഷ്യൽ മീഡിയയിൽ ഇന്ന്.
ഞങ്ങൾ കണ്ടതിൽ ഏറ്റവും ധീരയായ വനിത എന്നാണ് സോഷ്യൽ മീഡിയ അവരെ വിശേഷിപ്പിക്കുന്നത്. സമര വഴിയിൽ സിസ്റ്റർ അനുപമ പുറത്തെടുത്ത പോരാട്ട വീര്യത്തെ കുറിച്ചുള്ള കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. നീതിയില്ലെങ്കിൽ നീ തീയാവണം എന്ന വാക്യം കേരളത്തിന് കാണിച്ച് കൊടുത്ത സിസ്റ്ററെ അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ് നവമാധ്യമ ലോകത്ത് എല്ലാം.
ഫേസ്ബുക്ക് കുറിപ്പ്
സിസ്റ്റർ അനുപമ
ഞങ്ങൾ കണ്ടതിൽ ഏറ്റവും ധീരയായ വനിത.
കുറ്റകൃത്യം നടന്ന് കഴിഞ്ഞ് 2 വർഷങ്ങൾക്ക് ശേഷം 2016 ലാണ് സിസ്റ്റർ കുറവിലങ്ങാട് മഠത്തിലേക്ക് വരുന്നത്. പീഡന വിവരമറിഞ്ഞ അന്ന് മുതൽ ഇരയെ ശക്തിപ്പെടുത്തി ഇരയ്ക്കൊപ്പം കട്ടക്ക് കൂടെ നിന്നു. ആദ്യം സഭാ അധികാരികൾക്ക് പരാതി കൊടുത്തു. നീതിയില്ലെന്നറിഞ്ഞപ്പോൾ പോലീസിൽ പരാതിപ്പെട്ടു, അവിടെയും നീതിയില്ലെന്നറിഞ്ഞപ്പോൾ തെരുവിലേക്കിറങ്ങി,
സഭ പുറത്താക്കി തിരിച്ചു ചെന്നാൽ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാൽ സെമിത്തേരിയിൽ പോലും ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവൾക്ക് വേണ്ടി ഒപ്പം നിന്ന് പോരാടിയവർ. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും അതിക്ഷേപങ്ങൾക്കും കൂട്ടത്തിലൊന്നിനെ പോലും വിലക്കെടുക്കാനായി വിട്ടു കൊടുക്കാതെ ഒപ്പം ചേർത്തു നിർത്തിയവർ.
സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ക്ലാസാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഇവർ മലയാളിക്ക് എടുത്ത് തന്നത്. ക്രിസ്തുമതത്തിന്റെ അഭിമാനമാണിവർ നീതിയില്ലെങ്കിൽ നീ തീയാവണം എന്ന ആപ്തവാക്യത്തെ ശിരസാ വഹിച്ചവർ. ഇന്ന് പത്രക്കാർക്ക് മുന്നിൽ ഇവരുടെ സ്വരമൊന്നിടറിയപ്പോൾ കണ്ണ് നിറഞ്ഞു പോയി.
esSENSE.Club
സമാനതകളില്ലാത്ത പോരാട്ടമാണ് ഇവർ ജയിച്ചത്. എല്ലാ എതിർപ്പുകളെയും നേരിട്ട പോരാട്ടത്തിൽ അവസാനം ഇവർ വിജയിച്ചു. ഒരായിരം അഭിനന്ദനങ്ങൾ
അധികാരസ്ഥാനത്തിരിക്കുന്നവർ കണ്ണുരുട്ടുമ്പോൾ ആദർശം വലിച്ചെറിഞ്ഞ് പകരം വച്ചു നീട്ടുന്ന അപ്പക്കഷണങ്ങൾ വാങ്ങി വാലാട്ടുന്നവർ ഭൂരിപക്ഷമായ സമൂഹത്തിൽ ഇവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
സർക്കാരുകളെ താഴെയിറക്കിയ ചരിത്രമുള്ള സഭാ മാഫിയയോടാണ് ഇവർ ഏറ്റുമുട്ടിയത്. സഭയെ തൊടാൻ ശക്തരിൽ ശക്തർക്ക് കൈ വിറയ്ക്കും.
ക്രൂരവും ഭീഭത്സവുമാണ് സഭയുടെ ചരിത്രം. നിസ്സാര പ്രതിഷേധങ്ങൾക്കുപോലും ശിക്ഷകൾ കഠിനമാണ്. ജീവനുള്ള ശരീരം കുറ്റിയിൽ കെട്ടിയിട്ട് പച്ചമാംസം ദഹിപ്പിക്കുന്നത് സാധാരണ ശിക്ഷയായിരുന്നു. ഇന്നും സഭയുടെ മനോഭാവത്തിൽ അതേ ക്രൗര്യമുണ്ട്. എതിർക്കുന്നവരെ ഇല്ലാതാക്കിയാണ് ശീലം.
ഇൻഡ്യയിൽ ഒരുപക്ഷേ സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂപ്രഭു സഭയാണ്. കേരളത്തിൽ 50 ലക്ഷത്തോളം വോട്ടിന്റെ ബലത്തിൽ സഭ എന്തും നേടിയെടുക്കും. ഒരുപക്ഷെ സംസ്ഥാനത്തെ ഒരു മന്ത്രിയെക്കാൾ അധികാരവും പ്രതാപവുമാണ് ഒരു കത്തോലിക്കാ ബിഷപ്പിനുള്ളത്. പണം പിരിക്കാൻ കഴിവുള്ള മെത്രാൻ സഭയിൽ സർവശക്തനാണ്. ഒരു നാട്ടു രാജാവ് തന്നെയാണ് ബിഷപ്പ്..
പുരോഗമനം, അഹിംസ, സനാതനം തുടങ്ങി ഒരു രാഷ്ട്രീയ പാർട്ടിയും ഇവർക്ക് പിന്തുണ കൊടുത്തില്ല. ഒളിഞ്ഞും തെളിഞ്ഞും ഇവരെ വിമർശിക്കുകപോലും ചെയ്തു.
ചില ഒറ്റപ്പെട്ട വ്യക്തികളും സ്വതന്ത്ര സംഘടനകളും മാത്രമാണ് ഇവർക്ക് പിന്തുണ കൊടുത്തത്.
കൂട്ടത്തിൽ ഒരാളെ ശാരീരികമായി പീഡിപ്പിക്കുകയും മാനസീകമായി അതി നീചമായ ആക്രമിക്കുകയും ചെയ്ത ക്രിമിനലിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തെരുവിൽ സമരം ചെയ്യാൻ ഇവർ കാണിച്ച ധൈര്യം പ്രശംസിക്കപ്പെടണം. ജനകീയ സമര ചരിത്രത്തിൽ വലിയൊരു ഇതിഹാസമാണ് ഇവർ എഴുതിചേർത്തത്.BIG SALUTE

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913