Mon. Nov 23rd, 2026

മലപ്പുറത്ത് ദേശീയ പാതയിൽ പാണമ്പ്രയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നു. മംഗലാപുരത്ത് നിന്ന് കൊച്ചി ഇരുമ്പനത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ളാന്റിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ പാണമ്പ്ര വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്ന് വാതകം ചോർന്നത് പരിഭ്രാന്തി പടർത്തി. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വാതകചോർച്ച നിയന്ത്രിക്കാൻ ശ്രമം തുടങ്ങി. അപകടസ്ഥലത്തിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളെ സുരക്ഷയുടെ ഭാഗമായി മാറ്റിപ്പാർപ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. വീടുകളിൽ എൽപി.ജി അടുപ്പുകൾ കത്തിക്കരുതെന്ന് പൊലീസ് നിർദ്ദേശിച്ചു.

മറിഞ്ഞ ടാങ്കറിനുള്ളിൽ നിന്ന് വാതകം മറ്റൊന്നിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ സഹായത്തോടെ വെള്ളം ചീറ്റിച്ച് ടാങ്കർ തണുപ്പിച്ച് വരികയാണ്. ഐ.ഒ.സിയുടെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ദേശീയപാത വഴിയിലുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ കാക്കഞ്ചേരി, ചേലമ്പ്ര എന്നിവടങ്ങളിൽ തടഞ്ഞ് വഴി തിരിച്ചുവിട്ടു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913