സഞ്ജീവ് ഭട്ടിനെ കഴിഞ്ഞ അഞ്ചാം തീയതി പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഭാര്യ ശ്വേത ഭട്ട് പറയുന്നു. 1988 ബാച്ച് ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തിട്ട് രണ്ടാഴ്ച കഴിയുന്നു.
ഒരു അഭിഭാഷകനെ ക്രിമിനൽ കേസിൽ കുടുക്കിയെന്ന പത്ത് വർഷം പഴക്കമുള്ള കേസിലാണ് അദ്ദേഹത്തെ . ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിനൊപ്പം രണ്ട് പൊലീസുകാരടക്കം ആറുപേർ കൂടി അറസ്റ്റിലായിരുന്നു എന്നാൽ ഇവരെ നാളിതുവരെ കോടതിയിൽ ഹാജരാക്കുകയോ എവിടെയാണെന്നോ അറിയില്ലെന്ന് അദ്ദേഹത്തിൻറെ ഭാര്യ പറയുന്നു.
ബി.ജെ.പി സർക്കാരിൻറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകനായ മുൻ ഐ.പി.എസ് ഓഫീസർ സജ്ഞീവ് ഭട്ട് കേരളത്തിലും സോഷ്യൽമീഡിയയിൽ താരമായിരുന്നു.അറസ്‌റ്റിന്റെ തലേദിവസവും നടൻ മോഹൻലാലും പ്രധാനമന്ത്രിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ സഞ്ജീവ് ഭട്ട് പരിഹസിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും നടത്തിയ സാങ്കൽപിക സംഭാഷണമായിരുന്നു സഞ്ജീവ് ഭട്ടിന്റെ ട്രോൾ ട്വീറ്റ്.

ഗുജറാത്ത് കലാപം നടക്കുമ്പോള്‍ സംസ്ഥാന ഇന്‍റലിജന്‍സില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു സഞ്ജീവ് ഭട്ട്.2002 സെപ്തംബറില്‍ മോദി മുസ്ലിം ജനസംഖ്യാ വര്‍ധവനവിനെ കുറിച്ച് ഹം പാഞ്ച് ഹമാരാ പച്ചീസ് എന്ന് പ്രസംഗിച്ചു. അന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അതെ കുറിച്ച് വിശദീകരണം തേടി. പ്രസംഗത്തിന്‍റെ റെക്കോഡ് കൈവശമില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരണം കൊടുത്തു. എന്നാല്‍ സംസ്ഥാന ഇന്‍റലിജന്‍സ് ആ പ്രസംഗത്തിന്‍റെ റോക്കോഡ് ന്യൂനപക്ഷ കമ്മീഷന് കൈമാറി. അതിന്‍റെ പേരില്‍ ആര്‍ബി ശ്രീകുമാര്‍, ഇ രാധാകൃഷ്ണന്‍ എന്നിവരോടൊപ്പം സഞ്ജീവ് ഭട്ട് സ്ഥലം മാറ്റപ്പെട്ടു.
2003ല്‍ സബര്‍മതി ജയില്‍ വാര്‍ഡനായി നിയമിക്കപ്പെട്ടു. ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതികളുമായി സൌഹൃദമുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും സ്ഥലം മാറ്റം. 2007 വരെ പ്രമോഷന്‍ തടഞ്ഞു.
ഗുജറാത്ത്കലാപകാലത്ത് 2002 ഫെബ്രുവരി 27ന് നരേന്ദ്ര മോദി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തുവെന്നും ഗോധ്ര ട്രെയിന്‍ കത്തിക്കലിനെതിരെ സ്വാഭാവിക രോഷമുയരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി ഹാരെന പാണ്ഡ്യ ജനകീയ വസ്തുതാന്വേഷണ സംഘത്തോടും ഔട്‌ലുക് മാഗസിനോടും വെളിപ്പെടുത്തിയിരുന്നു.
പിന്നീട് ഹാരെന്‍ പാണ്ഡ്യ കൊല്ലപ്പെട്ടു. ആ കേസില്‍ പിടിയിലായ അസ്കര്‍ അലി എന്ന യുവാവിനെ താന്‍ സബര്‍മതി ജയിലില്‍ വെച്ച് കണ്ടുവെന്നും അയാളുമായി സംസാരിച്ചതില്‍ നിന്ന് തുള്‍സി റാം പ്രജാപതി എന്ന ക്രിമിനലാണ് ഹാരെന്‍ പാണ്ഡ്യയെ വധിച്ചതെന്നു ബോധ്യമായെന്നും ചൂണ്ടിക്കാട്ടി അന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് വിവരം നല്‍കിയെങ്കിലും അത് സംബന്ധിച്ച രേഖകള്‍ മൂഴുവന്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തുള്‍സി റാം പ്രജാപതി പിന്നീട് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് വ്യത്യസ്ത സത്യവാങ്മൂലങ്ങള്‍ സഞ്ജീവ് ഭട്ട് കോടതിയില്‍ സമര്‍പ്പിച്ചു. 2011ല്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പിന്നീട് ഡിസ്മിസ് ചെയ്തു.
ഫാഷിസ്റ്റുകളെക്കാള്‍ ക്രിമിനലുകളായ രണ്ട് രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് സഞ്ജീവ് പോരാടിയത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ശേഷം സോഷ്യല്‍ മീഡിയയിലായിരുന്നു സഞ്ജീവിന്‍റെ പേരാട്ടം.
ആ രണ്ട് ക്രിമിനലുകള്‍ രാജ്യത്തെ മുച്ചൂടും മുടിച്ച് രണ്ട് കോമാളി കഥാപാത്രങ്ങളായി ഇന്ന് സോഷ്യല്‍ മീഡിയയിലുണ്ട്. എന്നാല്‍ അവരുട കോമാളിത്തരങ്ങളെക്കാള്‍ അവരുടെ ക്രിമിനിലിസത്തെ തുറന്നു കാട്ടിയ സഞ്ജീവ് ഭട്ടിനെകുറിച്ച് കഴിഞ്ഞ പതിനാല് ദിവസമായി ഒരു വിവരവുമില്ല.നമ്മളിപ്പോഴും സംഘികളെ ട്രോളി സമയം കഴിക്കുകയും ചെയ്യുന്നു.