പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീ കൊളുത്തി. സംഭവവുമായി ബന്ധപ്പെട്ട് വന്ദന രഘുവംശി എന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിനെ വിഭജിച്ച് പൂര്‍വാഞ്ചല്‍ സംസ്ഥനം വേണം എന്ന അവശ്യവുമായാണ് വന്ദന എത്തിയത്. എന്നാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് അനുവാദം നിഷേധിച്ചതിനെതുടര്‍ന്ന് യുവതി ബസിന് തീ കൊളുത്തുകയായിരുന്നു.
കന്റോണ്‍മെന്റ് ബസ് സ്‌റ്റേഷന് സമീപം കിടന്ന ഉത്തര്‍പ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട കോര്‍പ്പറേഷന്റെ ആഡംബര ബസിനാണ് യുവതി തീവെച്ചത്. തീ പടര്‍ന്ന് പിടിക്കുന്നതിന് മുമ്പു തന്നെ യാത്രക്കാരെയെല്ലാം പുറത്തിറക്കാന്‍ കഴിഞ്ഞഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.തീ പടര്‍ന്നു പിടിച്ചതോടെ വോള്‍വോ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു.
അഗ്നിശമനസേന ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് ബസിലെ തീയണച്ചത്. തന്റെ ഡിമാന്‍ഡ് അംഗീകരിക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഓഗസ്റ്റ് 15 മുതല്‍ ഉപവാസം ഇരിക്കുകയാണ്. ഓഗസ്റ്റ് 29ന് പെണ്‍കുട്ടിയുടെ നില ഗുരുതരമാവുകയും ചെയ്തിരുന്നു.
നരേന്ദ്ര മോദി പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാരണാസിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ യുവതി ശ്രമിച്ചിരുന്നെങ്കിലും അദ്ധേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവസരം നല്‍കാത്തതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് യുവതി പെട്രോള്‍ ഒഴിച്ച് തീയിട്ടതെന്ന് സാക്ഷികള്‍ പറയുന്നു.