Sun. Nov 22nd, 2026

സ്ത്രീ പീഡനം, പ്രകൃതിവിരുദ്ധപീഡനം, മാലപൊട്ടിക്കൽ, ഇപ്പോഴിതാ കഞ്ചാവ് കേസും. കർത്താവിൻറെ ദാസന്മാർ കർത്താവിനെ ന്യൂസ്‌മേക്കർ ഓഫ് ദി ഇയർ ആക്കാൻ മത്സരിച്ച് വർത്തകളിൽ നിറയുകയാണ്.

മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിന് വികാരിക്കെതിരെ പരാതി നല്‍കിയ കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദീകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗീസ് തെക്കേമുറിയിലാണ് പിടിയിലായത്.

നേരത്തെ വൈദീകനെതിരെ കര്‍ഷകന്റെ മകന്‍ പരാതി നല്‍കിയിരുന്നു. വൈദീക വിദ്യാര്‍ത്ഥിയായിരുന്ന മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനെത്തുടര്‍ന്നാണ് കര്‍ഷകന്‍ പോലീസിൽ പരാതി നല്‍കിയത്.

ഇതിന്റെ പ്രതികാരമായാണ് കര്‍ഷകനെ കള്ളക്കേസില്‍ കുടുക്കിയത്. കര്‍ഷകന്റെ വീടിന് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടറിൽ ഒന്നേകാല്‍ കിലോ കഞ്ചാവാണ് വൈദീകൻ ഒളിപ്പിച്ചത്. തുടര്‍ന്ന് എക്‌സൈസ് സംഘത്തെ ഉപയോഗിച്ച് പിടിപ്പിക്കുകയുമായിരുന്നു.

എന്നാല്‍, ഇയാള്‍ക്ക് എങ്ങിനെയാണ് ഇത്രയധികം കഞ്ചാവ് ലഭിച്ചത് എന്ന വ്യക്തമല്ല. കഞ്ചാവ് മാഫിയയുമായി വൈദീകന് ബന്ധമുണ്ടോ എന്നും സംശയമുണ്ട്. കേസില്‍ വൈദികന്റെ സഹോദരന്‍ സണ്ണി വര്‍ഗീസ്, ബന്ധു റോയി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622