Mon. Nov 23rd, 2026

മഠത്തിലായിരുന്നപ്പോള്‍ താനും പീഡനശ്രമം നേരിട്ടുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. കേരളത്തിലെ മഠത്തില്‍ വെച്ചാണ് പീഡനശ്രമമുണ്ടായതെന്നു ദയാബായി തുറന്നു പറഞ്ഞു. കന്യാസ്ത്രീമാര്‍ ഇപ്പോഴെങ്കിലും ശക്തമായ നിലപാടെടുത്തത്തില്‍ സന്തോഷമുണ്ടെന്നും. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി ദയാബായി മനോരമ ന്യൂസിനോട് പറഞ്ഞു.

തൻ പീഡനശ്രമം ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ചായിരുന്നു എന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്ക് വഴങ്ങാതിരുന്നപ്പോള്‍ സമ്മര്‍ദ്ദമുണ്ടായതായും ദയാബായി പറഞ്ഞു. കന്യാസ്ത്രീകള്‍ ഇപ്പോള്‍ ശക്തമായ നിലപാടെടുത്തത്തില്‍ സന്തോഷമുണ്ടെന്നും ദയബായി കൂട്ടിച്ചേര്‍ത്തു.

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് കന്യാസ്ത്രീയുടെ സഹോദരിക്കൊപ്പം ഡോ:പി.ഗീതയും ഇന്നലെമുതൽ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്.ചാതൂർവർണ്ണ്യ മതാധിപത്യ മൂല്യങ്ങളും ആണധികാരവ്യവസ്ഥയും തകർക്കപ്പെടണമെന്ന് ഡോ. പി.ഗീത പറഞ്ഞു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622