കുറ്റകൃത്യങ്ങളിൽപെട്ടവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ ഹൈക്കോടതികൾ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തിൽ പോകേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന കാര്യം മാത്രം കണക്കിലെടുത്താൽ മതിയെന്നും ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, മോഹൻ എം.ശാന്തനഗൗഡർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
കൊലക്കേസിൽ പ്രതിയായ ഒഡിഷ സ്റ്റിവഡോറെസ് ലിമിറ്റഡ് കമ്പനിയുടെ എം.ഡി മഹിമാനന്ദ മിശ്രയുടെ ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.