പ്രതിപക്ഷ ഐക്യത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് നല്ല സീറ്റ് കിട്ടിയില്ലെങ്കില്‍ സഖ്യം വിടുമെന്ന മായാവതിയുടെ ഭീഷണിയെ അനുനയിപ്പിക്കാൻ നീക്കങ്ങളുമായി അഖിലേഷ് യാദവ് .ബിഎസ്പി എതിരാളിയല്ലെങ്കിലും ഒറ്റയ്ക്ക് മത്സരിച്ചാല്‍ വോട്ട് ഭിന്നിച്ച് പോകുമെന്ന് എസ്പിക്കറിയാം. ഇത് ബിജെപിക്ക് ഗുണം ചെയ്യും അതൊഴിവാക്കാനുള്ള നീക്കങ്ങളാണ് അഖിലേഷ് നടത്തുന്നത്. ചന്ദ്രശേഖര്‍ ആസാദിനെ സഖ്യത്തിന്റെ ഭാഗമാക്കുന്നതിലും മായാവതിക്ക് താല്‍പര്യമില്ല. ഇത് പരിഹരിക്കാനും അഖിലേഷ് മുന്‍കൈയ്യെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
യുപിയിൽ മായാവതി നിര്‍ണായക ശക്തിയാണെന്നാണ് അഖിലേഷിന്റെ വിലയിരുത്തല്‍. പണ്ട് ബിഎസ്പിക്കൊപ്പം നിന്നപ്പോള്‍ കിട്ടിയ നേട്ടത്തെ കുറിച്ചും അഖിലേഷ് ബോധവാനാണ്. മായാവതിക്ക് വലിയ സീറ്റ് വാഗ്ദാനമാണ് അഖിലേഷ് നല്‍കുന്നത്. ഈ സീറ്റുകളിലെല്ലാം ജയം ഉറപ്പിക്കാനും അവര്‍ക്ക് സാധിക്കുന്ന തരത്തിലാണ് അഖിലേഷ് നീക്കങ്ങള്‍ നടത്തുന്നത്.
മായാവതിക്കായി ആകെയുള്ള 80 സീറ്റുകളില്‍ 36 സീറ്റുകള്‍ നല്‍കാനാണ് അഖിലേഷിന്റെ നീക്കം. ഇത് രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിക്കുന്നതാണ്. ഒരിക്കലും 30 സീറ്റില്‍ അധികം ബിഎസ്പി നല്‍കില്ലെന്ന് ബിജെപി കരുതിയിരിക്കുമ്പോഴാണ് അഖിലേഷ് ഇത്തരമൊരു നീക്കം നടത്തിയത്’. അഖിലേഷിൻറെ സ്വന്തം പാര്‍ട്ടി വെറും 32 സീറ്റുകളില്‍ മാത്രമേ മത്സരിക്കൂ എന്നാണ് മറ്റൊരു തീരുമാനം. ബിഎസ്പിയേക്കാള്‍ കുറഞ്ഞ സീറ്റില്‍ എസ്പി മത്സരിക്കുന്നത് ആരും ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. രാഷ്ട്രീയ ലോക്ദള്‍ പാര്‍ട്ടിക്ക് 10 സീറ്റ് നല്‍കാനാണ് സാധ്യത. അതേസമയം ഇത്രയും സീറ്റുകള്‍ നല്‍കുന്നത് ബിഎസ്പിയെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സഖ്യം തുടരുന്നതില്‍ അഖിലേഷിന് ആത്മാര്‍ത്ഥയുണ്ടെന്നാണ് മായാവതിയുടെ വിലയിരുത്തല്‍.