Fri. Nov 20th, 2026

സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എം.എൽ.എയുമായി പി.കെ ശശിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവും ഭരണപരിഷ്കരണ നേതാവുമായ വി.എസ് അച്യുതാനന്ദൻ രംഗത്ത്. ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീസംരക്ഷണ നിലപാട് പാർട്ടി ഉയർത്തി പിടിക്കണമെന്നും കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ശശിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ രാഷ്ട്രീയ സാംസ്‌കാരിക നായകരെല്ലാം പാർട്ടിക്കെതിരെ പ്രസ്താവന ഇറക്കുകയും പാർട്ടി സംസ്ഥാന നേതൃത്വം ന്യായീകരണവും മെല്ലപ്പോക്ക് സമീപനവും തുടരുന്നതിനിടെയാണ് പാർട്ടി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദൻറെ നിലപാട്.

ശശിക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഇന്നലെയും മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്,​ സ്ത്രീ വിഷയം ആയതിനാൽ കണിശമായും നടപടിയുണ്ടാകും. പഠിച്ചിട്ടും വേണം നടപടി സ്വീകരിക്കാനെന്നും വി.എസ് മറുപടി നൽകിയിരുന്നു.സംസ്ഥാന നേതൃത്വത്തിൻറെ കീഴിൽ അന്വേഷണം നടത്തിയാൽ ഇരയായ പെൺകുട്ടിക്ക് നീതികിട്ടില്ല എന്ന സന്ദേശം നൽകുന്നതാണ് കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന വി.എസ് ൻറെ ആവശ്യം.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913