Sat. Nov 21st, 2026

കൊല്ലത്തെ വീട്ടില്‍ നിന്ന് ഒരുസംഘം വിളിച്ചിറക്കിക്കൊണ്ടുപോയ രെഞ്ജുവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം തട്ടാര്‍കോണം പ്രോമിസ്ഡ് ലാന്റില്‍ ജോണ്‍സന്റെ മകന്‍ രെഞ്ജുവിന്റെ (40 വയസ്സ്) മൃതദേഹമാണ് നാഗര്‍കൊവിലിലെ ഒഴിഞ്ഞപറമ്പില്‍ നിന്ന് പ്രത്യേക അന്വേഷണം കണ്ടെത്തിയത്. കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. രെഞ്ജുവിന്റെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നില്‍ കൊല്ലം മയ്യനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇയാളുടെ വസ്ത്രങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്ക് അയച്ചിരിക്കുകയാണ്. അതേസമയം, യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന സംശയം ബലപ്പെട്ടതോടെ അന്വേഷണസംഘം സുഹൃത്ത് ഉണ്ണിയെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ ഒളിവിലാണ്. മൃതദേഹം തിരിച്ചറിയുന്നതിനായി അന്വേഷണസംഘം തമിഴ്നാട്ടിലെത്തിയിട്ടുണ്ട്. നാട്ടിൽ വച്ചു മർദ്ദിച്ചുകൊന്നശേഷം ഇത്തിക്കരയാറ്റിൻ തീരത്തെ പൊന്തക്കാട്ടിൽ ഒളിപ്പിച്ചു. പിറ്റേന്ന് തമിഴ്നാട്ടിലേക്ക് കടത്തി നാഗർകോവിലിൽ കുഴിച്ചിട്ടു എന്നാണ് കസ്റ്റഡിയിലുള്ള സുഹൃത്ത് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിനാണ് പ്രാവ് വാങ്ങാനെന്ന വ്യാജേനെ വീട്ടിലെത്തിയ ഒരുസംഘം രെഞ്ജുവിനെ വിളിച്ചുകൊണ്ടുപോയത്. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കൊല്ലം കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. പിന്നീട്, സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കിളികൊല്ലൂര്‍ ക്രൈം എസ്.ഐ അനിലിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

രഞ്ജുവിനെയാണ് (40) സുഹൃത്തുക്കൾ കൊലപ്പെടുത്തിയതാണെന്ന് സംശയം ബലപ്പെട്ടത് ഇങ്ങനെ, സംഭവ ദിവസം രഞ്ജുവിനെ ചില സുഹൃത്തുക്കൾ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി. വീടിനോട് ചേർന്ന് അരുമ മൃഗങ്ങളെയും പക്ഷികളെയും വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്ന ബിസിനസ് രഞ്ജുവിനുണ്ട്. സംഭവ ദിവസം ചില സുഹൃത്തുക്കൾ അപരിചിതനായ ഒരാളുമായി വന്ന് മോഹ വില നൽകിയ ഒരു ജോഡി പ്രാവിനെ വാങ്ങി. തുടർന്ന് പുറത്ത് നിറുത്തിയിട്ടിരുന്ന കാറിലിരുന്ന് മദ്യപിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി. ഇതിന് ശേഷമാണ് രഞ്ജുവിനെ കാണാതായത്.

രഞ്ജുവിന് ക്രിമിനൽ പശ്ചാത്തലമുള്ള ചിലരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വീട്ടിൽ വന്ന സുഹൃത്തുക്കളും ക്വട്ടേഷൻ ബന്ധം ഉള്ളവരായിരുന്നു. രഞ്ജുവിന്റെ ബന്ധുക്കുടെ പരാതിയെ തുടർന്ന് കിളികൊല്ലൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് നാടകീയ വഴിത്തിരിവുണ്ടാകുന്നത്. രഞ്ജുവിനെ കൊലപ്പെടുത്തിയതായി പൊലീസിന് ചില അജ്ഞാത സന്ദേശങ്ങൾ ലഭിച്ചു. ഈ ദിശയിൽ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ രഞ്ജുവിന്റെ സുഹൃത്തുക്കൾ നാട്ടിൽ നിന്ന് മുങ്ങി. ചിലരെ മാറി മാറി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു മുങ്ങൽ. ഇതിനിടെ മയ്യനാട് സ്വദേശി കൈതപ്പുഴ ഉണ്ണിയെ ചോദ്യം ചെയ്തതിൽ പൊരുത്തക്കേടുകൾ വന്നതോടെയാണ് രഞ്ജു കൊല ചെയ്യപ്പെട്ടതാണെന്ന് പൊലീസും വിശ്വസിച്ചത്. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു.

ഗുണ്ടാ സംഘത്തിലെ ഒരാളുടെ ഭാര്യയുമായി രഞ്ജു പുലർത്തിയിരുന്ന അവിഹിത ബന്ധമാണ് കൊലയിൽ കലാശിച്ചതെന്ന് ഉണ്ണി പൊലീസിനോട് സമ്മതിച്ചു. കൊല്ലത്തെ ഒരു അജ്ഞാത കേന്ദ്രത്തിൽ രഞ്ജുവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഇത്തിക്കരയാറിന്റെ തീരത്ത് കാട്ടിൽ മൃതദേഹം ഒളിപ്പിച്ചു. പിറ്റേന്ന് തമിഴ്നാട്ടിലെ നാഗർകോവിലിനടുത്ത് ഒരു സ്ഥലത്ത് മൃതദേഹം മറവ് ചെയ്തത്രേ. പ്രളയ കാലത്തെ പ്രതികൂല കാലാവസ്ഥ തട്ടിക്കൊണ്ട് പോകലിനും കൊലയ്ക്കും മൃതദേഹം കടത്തുന്നതിനും സഹായകമായി. കൊല്ലം സിറ്റി കൺട്രോൾ റൂം സി.ഐ എസ്.ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം കണ്ടെത്താൻ തമിഴ്നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്.

മയ്യനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന് മാഫിയ തലവന്റെ നേതൃത്വത്തിലാണ് രെഞ്ജുവിനെ കൊലപ്പെടുത്തിത്.ഒൻപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രെഞ്ജുവിന്റെ സുഹൃത്തായിരുന്ന ലഹരിമരുന്ന് മാഫിയാ തലവന് ഇയാളോട് പകയുണ്ടായിരുന്നതായി അടുപ്പക്കാര്‍ പറയുന്നു. മാഫിയാ തലവന്റെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ഒമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് രെഞ്ജു വിവാഹം കഴിച്ചിരുന്നു. ഇതിന്റെ പേരില്‍ പകയുണ്ടായിരുന്ന മാഫിയതലവന്‍ രെഞ്ജുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. കൊലപാതക സംഘത്തിലെ മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913