Sat. Nov 21st, 2026

പ്രളയം ദുരിതം വിതച്ച കേരളത്തെ സഹായിക്കാമെന്നേറ്റ യു.എ.ഇയെ സംഘപരിവാറുകാർ അപമാനിച്ചെന്ന് മന്ത്രി തോമസ് ഐസക് ആരോപിച്ചു. യു.എ.ഇയിൽ നിന്നും ഫണ്ട് കിട്ടില്ലെന്ന് പറഞ്ഞ് ആഘോഷിച്ചത് സംഘപരിവാറുകാരാണ്. സ്വന്തം നാടിന് സഹായം ലഭിക്കില്ലെന്ന് അറിഞ്ഞപ്പോൾ ആഘോഷിക്കുന്ന നേതാക്കന്മാരുടെ മനസിലിരിപ്പ് എന്താണെന്ന് കേരളം മനസിലാക്കണം. ഇത് അവരുടെ അവസാനമാണെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. യു.എ.ഇയിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരികൊണ്ടിരിക്കെയാണ് തോമസ് ഐസകിന്റെ പരാമർശം.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ധനസഹായം നല്‍കാന്‍ യുഎഇ സന്നദ്ധത അറിയിച്ചിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ 700 കോടി നല്‍കുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ആ കണക്ക് എവിടെ നിന്ന് വന്നുവെന്ന് അന്വേഷിച്ചു വരികയാണെന്നും ഇന്നലെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. കേരളത്തിന് ആവശ്യമായ സഹായം അവരാല്‍ കഴിയുന്ന രീതിയില്‍ ചെയ്യാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ 700 കോടി എന്നൊരു കൃത്യമായ തുക പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ യുഎഇ തലവന്‍ പറഞ്ഞിട്ടില്ല എന്നാണ് വിദേശകാര്യമന്ത്രാലയത്തിൻറെ വിശദീകരണം.ഇതിന് പിന്നാലെയാണ് സോഷ്യൽമീഡിയയിൽ കേരളത്തലെ ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങിയത്

യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായത്തിന്റെ കാര്യത്തില്‍ അവ്യക്തതയില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.യുഎഇ ഭരണാധികാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഇരു നേതാക്കളുമാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായം. പ്രധാനമന്ത്രിയുടെ ട്വീറ്റ് എല്ലാവരും കണ്ടതാണല്ലോയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു .

കേരളത്തെ സഹായിച്ചതിന് യു.എ.ഇയ്‌ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913