പ്രമുഖ മനഃശാസ്ത്രഞ്ജനും യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. കെ.എസ്. ഡേവിഡ്(70) അന്തരിച്ചു. ഇന്നലെ രാത്രി 11.20 ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിലായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധയെതുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഒരു മാസം മുന്‍പാണ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരണസമയത്ത് മകള്‍ അടുത്തുണ്ടായിരുന്നു.സംസ്കാരം വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ.
കുന്നംകുളം സ്വദേശിയായ അദ്ദേഹം ദീർഘകാലമായി എറണാകുളം കടവന്ത്ര മനോരമ നഗറിൽ കോലാടി ഹൗസിലായിരുന്നു താമസം. 1947 നവംബർ 20ന് കുന്നംകുളത്ത് കോലാടി സൈമണിന്റെയും ലില്ലി സൈമണിന്റെയും മകനായി ജനനം. ബോംബെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മാനസികാരോഗ്യ വിഷയത്തിൽ ബിരുദാനന്തരബിരുദം നേടി. മദ്രാസ് ലൊയോള കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ദീർഘകാലം എറണാകുളം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസിന്റെ ഡയറക്ടറായിരുന്നു. 10 വർഷം എറണാകുളം സിറ്റി ആശുപത്രിയിൽ സൈക്കോ തെറാപ്പിസ്റ്റായിരുന്നു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
യുക്തിവാദി സംഘം പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ധീരമായി പ്രതികരിച്ചിരുന്നു. ഇടതുപക്ഷ സഹചാരിയായിരുന്ന കെ.എസ് ഡേവിഡ് സിപിഐ എം സ്വതന്ത്രനായി കൊച്ചി കോർപറേഷനിലേക്ക് മത്സരിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഉഷ സൂസൻ ഡേവിഡ്. മക്കൾ: നിർമൽ ഡേവിഡ്, സ്വപ്ന ഡേവിഡ്. മരുമകൻ: ഡോ. വിഷ്ണു പ്രബീർ.