Sat. Nov 21st, 2026

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ മലയാളിയായ കത്തോലിക്ക വൈദികൻ അറസ്റ്റിൽ. കഴിഞ്ഞ (ഓഗസ്റ്റ് 11 ) ശനിയാഴ്ചയാണ് വൈദികനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ഭോപ്പാൽ – ഷാജഹാന ബാദ് പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ഭോപ്പാലിലെ ഇദ് ഗ ഹിൽസിലെ സെന്റ് ജോസഫ് പളളി വികാരിയായാണ് 52 കാരനായ ഫാദർ ജോർജ് ജേക്കബിനെ 30 കാരിയായ യുവതി ജോലിക്കായി സമീപിച്ചിരുന്നു. പുരോഹിതൻ ഇവർക്ക് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വൈദികന്റെ പരിചയക്കാരായ ആരോഹി, ആഷു ഖാൻ എന്നിവർക്കൊപ്പമാണ് ഈ യുവതി വൈദികനെ പരിചയപ്പെടുന്നത്. മുംബൈയിൽ ജോലി ഉണ്ടായിരുന്ന ഈ യുവതി ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഭോപ്പാലിലെത്തിയത് – വൈദികൻ പളളി മേടയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

യുവതിയുടെ പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരം ബലാൽസംഗ ത്തിനാണ് കേസെടുത്തിരിക്കു ന്നത് . കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി വൈദികനെതിരെ ഷാജഹാനബാദ് പോലീസ് സ്റ്റേഷനിൽ പരാതി നല്കിയത്. ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടക്കയാണെന്ന് എസി പി അശോക് കുമാർ ഉപാധ്യായ പറഞ്ഞു. ഇതിനിടെ വൈദികന് മതിയായ ലൈംഗിക ശേഷി ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് സഭയുടെ വക്താക്കൾ ഹാജരാക്കിയെങ്കിലും പോലിസ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, വൈദികന്റെ മുറിയില്‍ പരിശോധന നടത്തിയ പോലീസിന് ഇയാളുടെ സ്വഭാവദൂഷ്യം വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചെന്നും വിവരമുണ്ട്.വിചാരണ സമയത്ത് മാത്രമാണ് ഇത്തരം റിപ്പോർട്ടുകൾക്ക് പ്രസക്തി ഉള്ളതെന്നാണ് പോലീസിന്റെ നിലപാട്. കുറവിലങ്ങാട് സെന്റ് മേരീസ് ഇടവകാംഗമാണ് ഫാദർ ജോർജ് ജേക്കബ് – വർഷങ്ങളായി ഭോപ്പാൽ രൂപതയുടെ കീഴിലാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതി യിൽ കത്തോലിക്കാ സഭ ആടി ഉലഞ്ഞു നിൽക്കുന്നതി നിടയിലാണ് സഭയെ വീണ്ടും അപമാനത്തിലാക്കിക്കൊണ്ടുള്ള വൈദികന്റെ പീഡന വാർത്ത പുറത്തു വന്നിരിക്കുന്നത്. ഭോപ്പാലിലെ പ്രാദേശിക ഹിന്ദി പത്രങ്ങളിൽ വൈദികന്റെ പീഡന വാർത്ത വൻ പ്രാധാന്യത്തോടെ യാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.