കഴിഞ്ഞ നൂറു വർഷത്തിനിടയിലെ സൂര്യന്റെ തീവ്രത ഏറ്റവും കുറഞ്ഞിരിക്കുന്ന മാസങ്ങളാണ് കടന്നുപോകുന്നത്. ഇതിന്റെ പ്രതിഫലനമാണ് വര്‍ദ്ധിച്ചതോതില്‍ മേഘങ്ങള്‍ രൂപപ്പെടാനും വന്‍തോതില്‍ മഴയ്ക്ക് കാരണമായതെന്നും ശാസ്ത്ര നിരീക്ഷകന് ഡോ. രാജഗോപാല്‍ കമ്മത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:
കഴിഞ്ഞ നൂറു വർഷത്തിനിടയിലെ സൂര്യന്റെ തീവ്രത ഏറ്റവും കുറഞ്ഞിരിക്കുന്ന മാസങ്ങളാണ് കടന്നുപോകുന്നത്. ഡീപ് സോളാർ മിനിമം എന്ന സൗര നിമ്നതമ അവസ്ഥ. ഇക്കാലയളവിൽ സൂര്യനിൽ കാണപ്പെടുന്ന കറുത്തപൊട്ടുകൾ അതായത് സൗരകളങ്കങ്ങൾ വളരെ കുറവായിരിക്കും. അതിശക്തമായ കാന്തിക മണ്ഡലമുള്ള പ്രദേശങ്ങളാണവ. സൗര നിമ്നതമാവസ്ഥയിൽ സൂര്യനിൽ നിന്നുള്ള പൊട്ടിത്തെറികൾ, അതായത്, കൊറോണൽ മാസ് ഇജക്ഷൻ എന്ന പ്രതിഭാസവും ഒട്ടും കാണുകയില്ല. ഇതുമൂലം ഗാലക്സിയുടെ മറ്റു ഭാഗങ്ങളിൽ നിന്നെത്തുന്ന അത്യൂർജ്ജ കണങ്ങൾ, കോസ്മിക് രശ്മികൾ ഭൗമാന്തരീക്ഷത്തിലേക്ക് കൂടുതലായി വന്നെത്തുകയും തുടർന്നുണ്ടാകുന്ന ദ്വിതീയ കണങ്ങൾ മേഘം രൂപം കൊള്ളാ നാവശ്യമായ ക്ളൗഡ് കണ്ടൻസേഷൻ ന്യൂക്ളിയൈ എന്നവയ്ക്കു കാരണമാകുകയും ചെയ്യും. ഇക്കാലയളവിൽ വർദ്ധിച്ച തോതിൽ മേഘങ്ങൾ കാണപ്പെടുന്നതിന്റെ കാരണമിതാണ്. അതു കൂടാതെ സൂര്യന്റെ തീവ്രതയിലെ കുറവു മൂലം പസിഫിക്ക് സമുദ്രത്തിന്റെ ഉപരിതല ജലത്തിന്റെ താപനിലയേറുന്ന എൽ നിനോ ഉണ്ടാകുകയുമില്ല. ഇതാണ് ഇപ്പോഴത്തെ മൺസൂൺ മഴയുടെ വർധനവിനു കാരണം.സാധാരണ മൺസൂൺ സമയത്തു കാണാത്ത ഇടിമിന്നൽ ഇപ്പോൾ കേരളത്തിൽ അനുഭവപ്പെടുന്നതിനു പിന്നിലും കോസ്മിക് രശ്മികളാണ്.