പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റായി ഷാജി എന്‍ കരുണിനെ തെരഞ്ഞെടുത്തു. അശോകന്‍ ചരുവിലാണ് ജനറല്‍ സെക്രട്ടറി. തിരുവനന്തപുരത്തു നടന്ന പുകസാ സംഘം സംസ്ഥാന കണ്‍വന്‍ഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രൊ. വി. എന്‍. മുരളിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. സംഘടനയ്ക്ക് ഉപദേശക സമിതിയെ ഏര്‍പ്പെടുത്താനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. പ്രൊ. എം. കെ. സാനു, ഡോ. കെ. എന്‍. പണിക്കര്‍, ജി ബാലമോഹന്‍ തമ്ബി, സച്ചിദാനന്ദന്‍, ലെനിന്‍ രാജേന്ദ്രന്‍, ടി വി ചന്ദ്രന്‍, നിലമ്ബൂര്‍ അയിഷ, കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, നാരായന്‍, എം മുകുന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വൈശാഖന്‍, ഡോ. ഖദീജാ മുംതാസ്, യു എ ഖാദര്‍, കെ പി എ സി ലളിത എന്നിവരാണ് ഉപദേശകസമിതി അംഗങ്ങള്‍. നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്ന മറ്റു ഭാരവാഹികള്‍ തുടരും.
വൈസ് പ്രസിഡന്റുമാര്‍- എസ് രമേശന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, എ ഗോകുലേന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, ജാനമ്മ കുഞ്ഞുണ്ണി, ഡോ.എസ് രാജശേഖരന്‍, പിവികെ പനയാല്‍, ടിഡി രാമകൃഷ്ണന്‍, ഇപി രാജഗോപാലന്‍. ട്രഷറര്‍-ടിആര്‍ അജയന്‍.
സെക്രട്ടറിമാര്‍-കെഇഎന്‍ കുഞ്ഞഹമ്മദ്, സൂസന്‍ ജോര്‍ജ്, സീതമ്മാള്‍, വികെ ജോസഫ്, സിആര്‍ ദാസ്, എംഎം നാരായണന്‍, വിനോദ് വൈശാഖി, പിഎസ് ശ്രീകല, ജിപി രാമചന്ദ്രന്‍.