പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ദുരിതപ്രദേശങ്ങളിൽ സന്ദർശനം തുടങ്ങി. ഉച്ചക്ക് 12.50ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ രാജ്നാഥ് സിംഗ് ഹെലികോപ്ടറിൽ പ്രളയബാധിത പ്രദേശങ്ങളിലേക്ക് പോയി. ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, ആലുവ, പറവൂർ താലൂക്കുകളിലെ പ്രദേശങ്ങൾ എന്നിവയാണ് മന്ത്രി സന്ദർശിക്കുക.
മന്ത്രിക്കൊപ്പം മുഖ്യമന്ത്റി പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്റി അൽഫോൺസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവരും കേന്ദ്ര ആഭ്യന്തര മന്ത്റിയോടൊപ്പം ഉണ്ട്. കൊച്ചി വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
സന്ദർശനത്തിന് ശേഷം വൈകിട്ട് 5ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോൾഫ് ഹൗസിൽ രാജ്നാഥ് സിംഗ് മുഖ്യമന്ത്റിയുമായും മന്ത്റിമാരുമായും കൂടിക്കാഴ്ച നടത്തും. റവന്യൂ മന്ത്റി ഇ. ചന്ദ്രശേഖരൻ, പൊതുമരാമത്ത് മന്ത്റി ജി. സുധാകരൻ, കൃഷിമന്ത്റി വി.എസ്. സുനിൽകുമാർ, വൈദ്യുതി മന്ത്റി എം.എം. മണി, ജലവിഭവ മന്ത്റി മാത്യു ടി തോമസ് എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. വൈകിട്ട് 6.10ന് ഡൽഹിയിലേക്ക് തിരിച്ചുപോകും.