ദൈവത്തിൻറെ അത്ഭുത പ്രവർത്തികൾ കണ്ണുള്ളവർ കാണൂ; പ്രാർത്ഥന ഫലിച്ചു.എന്നപേരിൽ ന്യൂസ്ഗിൽ എഡിറ്റർ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ദൈവസംരക്ഷകരുടെ കുരു പൊട്ടിച്ചിരിക്കുകയാണ്. പോസ്റ്റിട്ടപ്പോൾ മുതൽ അസഭ്യവും ഭീഷണിയുമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും കർത്താവിൻറെ മണവാട്ടിയാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതിനെ ട്രോളി കർത്താവ് വീണ്ടും വരുമ്പോൾ കണ്ടെയ്നർ കണക്കിന് ‘വയാഗ്ര’യുമായി വരാതെ യാതൊരു നിർ വാഹവുമില്ലാത്ത തരത്തിൽ ലോകമാസകലം മണവാട്ടിമാരിങ്ങനെ ഒരുമ്പെട്ട് നിൽക്കുമ്പോൾ പാവം യേശു ഉള്ള വയാഗ്രയോക്കെ കഴിച്ച് ബ്ലഡ് പ്രഷർ കൂടി തട്ടിപോകണ്ട എന്നുകരുതി ദൈവത്തെ സഹായിക്കാനായി ഒരു ദൈവദാസൻ ചെയ്ത ദൈവവേല എങ്ങനെ ബലാത്സംഗമാകും? എന്ന ചോദ്യമാണ് കുഞ്ഞാടുകളെ വിറളിപിടിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന് കീഴേയും ഫോണിലും ഭീഷണികളുടെ പ്രവാഹമാണ്.
ലിബിയുടെ പോസ്റ്റിൻറെ പൂർണ്ണരൂപം ചുവടെ
ദൈവത്തിൻറെ അത്ഭുത പ്രവർത്തികൾ കണ്ണുള്ളവർ കാണൂ; പ്രാർത്ഥന ഫലിച്ചു.
വികാരിമാരെ ചോദ്യം ചെയ്ത വൈക്കം ഡിവൈഎസ്പിയുടെ ദേഹമാസകലം മുഴകൾ പ്രത്യക്ഷപ്പെടുകയും പനിച്ചു കിടപ്പിലാകുകയും ചെയ്തു.കൂട്ടത്തിലുണ്ടായിരുന്ന സൈബർ വിങ്ങിലെ പോലീസുകാരൻ പരിശോധിച്ച് ആവശ്യമായ സൈബർ തെളിവുകൾ ശേഖരിച്ച ബിഷപ്പ് ഹൗസിലെ കമ്പ്യൂട്ടർ അപ്പോൾ തന്നെ ഒരു തീഗോളംപോലെയാവുകയും മുഖ്യമന്ത്രിക്കും ഉപദേശിമാർക്കും നേരെ പാഞ്ഞു ചെല്ലുകയും മുഖ്യമന്ത്രിയുടെ എണ്ണിയാൽ തീരാത്ത ഉപദേശകന്മാർക്കും ഭ്രാന്ത് പിടിക്കുകയും അവർ ഉച്ചത്തിൽ അലറി വിളിക്കുകയും ആക്രോശിക്കുകയും പരിശുദ്ധാത്മാവിൻറെ നാമത്തിൽ ശാസിക്കുകയും ഭത്സിക്കുകയും ചെയ്തു…….
കർത്താവിന്റെയും കുരിശിൻറെയും ഭൂ മാഫിയക്കാരുടെയും അരുമയായ എം എൽ എ എസ് രാജേന്ദ്രൻ എന്ന ബ്രദർ മാത്രം ദൈവത്തിന്റെ വലതുഭാഗത്ത് സ്ഥാനം പിടിക്കുകയും ചെയ്തു.
കൂടാതെ ഫ്രാങ്കോ ചെയ്ത തെറ്റെന്താണ് എന്നത് കൂലങ്കഷമായി ചർച്ചചെയ്യാൻ അവൈലബിൾ പൊളിറ്റ് ബ്യുറോ ഇന്ന് കൂടുന്നുണ്ട് എന്നാണ് അവസാനമായി പുറത്തു വന്ന റിപ്പോർട്ടുകൾ പറയുന്നത്.കാരണം ഫ്രാങ്കോ ഒരു തെറ്റും ചെയ്തിട്ടില്ല.കർത്താവ് വീണ്ടും വരുമ്പോൾ കണ്ടെയ്നർ കണക്കിന് ‘വയാഗ്ര’യുമായി വരാതെ യാതൊരു നിർ വാഹവുമില്ലാത്ത തരത്തിൽ ലോകമാസകലം മണവാട്ടിമാരിങ്ങനെ ഒരുമ്പെട്ട് നിൽക്കുമ്പോൾ പാവം യേശു ഉള്ള വയാഗ്രയോക്കെ കഴിച്ച് ബ്ലഡ് പ്രഷർ കൂടി തട്ടിപോകണ്ട എന്നുകരുതി ദൈവത്തെ സഹായിക്കാനായി ഒരു ദൈവദാസൻ ചെയ്ത ദൈവവേല എങ്ങനെ ബലാത്സംഗമാകും?
നിങ്ങൾ ഭൂമിയുടെ അറ്റത്തോളം പോയി എന്റെ സാക്ഷികളായിരിപ്പിൻ” എന്ന ക്രിസ്തു വചനം അനുസരിച്ചു ദൈവ വേലക്കായി ജീവിതം ഉഴിഞ്ഞുവെച്ച പരിശുദ്ധ ഫ്രാങ്കോ പിതാവിന് എന്നെന്നും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടാകട്ടെ
…പ്രൈസ് ദി ലോർഡ് ഹല്ലേലൂയ…..