Mon. Nov 23rd, 2026

ഫ്രീതിങ്കേർസ് ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ ഈ വര്‍ഷത്തെ വാര്‍ഷിക കൂട്ടായ്മ ആഗസ്റ്റ്‌ മാസം 11, 12 തിയതികളില്‍ എറണാകുളം ടൗൺ ഹാളിൽ വച്ച് നടക്കും. നിലവിൽ എറണാകുളത്ത് മഴയോ വെള്ളകെട്ടൊ ഗതാഗത കുരുക്കോ ഇല്ല അതു കൊണ്ട് തന്നെ പരിപാടിയിൽ മാറ്റമൊന്നുമില്ലെന്ന് സംഘാടകർ അറിയിച്ചു.

ആലുവയിൽ നിന്ന് 20 km ദൂരത്തിലാണ് പരിപാടി നടക്കുന്ന എറണാകുളം ടൗൺ ഹാൾ സ്ഥിതി ചെയ്യുന്നത്. ആലുവ വഴി റോഡ് – റെയിൽ മാര്ഗങ്ങളിൽ പ്രത്യേകിച്ച് യാത്ര നിയന്ത്രങ്ങൾ ഒന്നും ഇത് വരെ ഏർപ്പെടുത്തിയിട്ടില്ല. സ്ഥിതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്ക വേണ്ട എന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പരിപാടിയിൽ യാതൊരു മാറ്റവും ഇല്ല.

മീറ്റിലെ ലെ വിഷയങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാക്കാനും അവതാരകരിൽ എല്ലാ വിധത്തിലുമുള്ള പ്രാതിനിധ്യം ഉറപ്പാക്കാനും ശ്രമിച്ചിട്ടുണ്ട്. ആകെയുള്ള സമയവും അവതാരകരുടെ പ്രാതിനിധ്യവും ഈ തരത്തിൽ തന്നെയാണ് ക്രമീകരിച്ചിരുന്നതും.ശാസ്ത്രവും സാമൂഹിക വിഷയങ്ങളും പ്രചരിപ്പിക്കുക എന്നതാണ് ഫ്രീതിങ്കേർസ് ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ പൊതു പരിപാടികളുടെ പ്രഥമ ലക്ഷ്യം.വളരെ സജീവമായ ഓൺലൈൻ ചർച്ചകൾക്കും സംവാദങ്ങൾക്കും മതവിമർശനങ്ങൾക്കും ശാസ്ത്രവിദ്യാഭ്യാസലേഖനങ്ങൾക്കും മാനവികതാ പ്രചരണങ്ങൾക്കുമെല്ലാം ഈ ഗ്രൂപ്പ് വേദിയായിട്ടുണ്ട്..